ബധിര ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ ഹൈദരബാദ് സണ്‍റൈസേര്‍സ് ക്യാപ്റ്റനായി കാസര്‍കോടിന്റെ മരുമകന്‍

കാസര്‍കോട്: അടുത്ത് നടക്കാനിരിക്കുന്ന ബധിര ക്രിക്കറ്റ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടൂര്‍ണമെന്റില്‍ സണ്‍റൈസേര്‍സ് ഹൈദരബാദ് ടീമിന്റെ ക്യാപ്റ്റനായി പി.ആര്‍ മുഹമ്മദ് സുഹൈലിനെ തിരത്തെടുത്തു. ഇന്ത്യന്‍ ബധിര ക്രിക്കറ്റ് ടീമിലെ നിറ സാന്നിദ്ധ്യമായ ഈ ഓള്‍റൗണ്ടര്‍ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശിയും പരപ്പനങ്ങാടി സഹകരണ ബാങ്ക് ജീവനക്കാരനുമാണ്. കളി മൈതാനങ്ങളില്‍ വിസ്മയങ്ങള്‍ സമ്മാനിച്ചാണ് ഇന്ന് ഇന്ത്യന്‍ ടീമില്‍ എത്തിനില്‍ക്കുന്നത്. നേരത്തെ കേരള ഡെഫ് ടീം ക്യാപ്റ്റനായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. പരപ്പനങ്ങാടി പുത്തരിക്കല്‍ പരേതനായ അബ്ദുല്‍റസാഖ് ഹാജിയുടേയും ആസ്യയുടേയും […]

കാസര്‍കോട്: അടുത്ത് നടക്കാനിരിക്കുന്ന ബധിര ക്രിക്കറ്റ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടൂര്‍ണമെന്റില്‍ സണ്‍റൈസേര്‍സ് ഹൈദരബാദ് ടീമിന്റെ ക്യാപ്റ്റനായി പി.ആര്‍ മുഹമ്മദ് സുഹൈലിനെ തിരത്തെടുത്തു.
ഇന്ത്യന്‍ ബധിര ക്രിക്കറ്റ് ടീമിലെ നിറ സാന്നിദ്ധ്യമായ ഈ ഓള്‍റൗണ്ടര്‍ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശിയും പരപ്പനങ്ങാടി സഹകരണ ബാങ്ക് ജീവനക്കാരനുമാണ്.
കളി മൈതാനങ്ങളില്‍ വിസ്മയങ്ങള്‍ സമ്മാനിച്ചാണ് ഇന്ന് ഇന്ത്യന്‍ ടീമില്‍ എത്തിനില്‍ക്കുന്നത്. നേരത്തെ കേരള ഡെഫ് ടീം ക്യാപ്റ്റനായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
പരപ്പനങ്ങാടി പുത്തരിക്കല്‍ പരേതനായ അബ്ദുല്‍റസാഖ് ഹാജിയുടേയും ആസ്യയുടേയും മകനാണ്.
കോട്ടിക്കുളം സ്വദേശി ഷെരീഫ് കാപ്പിലിന്റേയും എന്‍.എ ഹലീമയുടേയും മകള്‍ ഫാത്തിമ ഷിറിനാണ് സുഹൈലിന്റെ ഭാര്യ. മക്കള്‍: അലഹ സൈനബ്, ഇമാദ് അബ്ദുല്ല.

വീഡിയോ റിപ്പോർട്ട് കാണാം

Related Articles
Next Story
Share it