ജെമിന്റെ പ്രവര്‍ത്തനം കൊണ്ട് കാസര്‍കോടിന്റെ ശുദ്ധജല ലഭ്യത ഉറപ്പാക്കണം-ജില്ലാ കലക്ടര്‍

കാസര്‍കോട്: കാസര്‍കോടിന്റെ ശുദ്ധജല ലഭ്യത ഉറപ്പാക്കാന്‍ ജെമിന്റെ പ്രവര്‍ത്തനം കൊണ്ട് സാധിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. ഗ്രീന്‍ എര്‍ത്ത് മൂവ്‌മെന്റ് (ജെം) എന്ന സര്‍ക്കാരിതര സംഘടന ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂഗര്‍ഭജല ലഭ്യത ഏറെ ഭീഷണിയിലായിരിക്കുന്ന ഈ പ്രദേശത്ത് അനധികൃതമായി കുഴല്‍ക്കിണര്‍ കുഴിച്ചാല്‍ വന്‍ തുക പിഴ ഈടാക്കുമെന്നും അദ്ദഹം പറഞ്ഞു. ജില്ലാ ഭരണകൂടത്തിന് ചെക്ക്ഡാമുകള്‍ നിര്‍മ്മിക്കുന്നതിനും കുളങ്ങള്‍ കുഴിക്കുന്നതിനും തുറന്ന കിണറുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ജെമിന്റെ പിന്തുണ ആവശ്യമാണ്. കേന്ദ്ര […]

കാസര്‍കോട്: കാസര്‍കോടിന്റെ ശുദ്ധജല ലഭ്യത ഉറപ്പാക്കാന്‍ ജെമിന്റെ പ്രവര്‍ത്തനം കൊണ്ട് സാധിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. ഗ്രീന്‍ എര്‍ത്ത് മൂവ്‌മെന്റ് (ജെം) എന്ന സര്‍ക്കാരിതര സംഘടന ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂഗര്‍ഭജല ലഭ്യത ഏറെ ഭീഷണിയിലായിരിക്കുന്ന ഈ പ്രദേശത്ത് അനധികൃതമായി കുഴല്‍ക്കിണര്‍ കുഴിച്ചാല്‍ വന്‍ തുക പിഴ ഈടാക്കുമെന്നും അദ്ദഹം പറഞ്ഞു. ജില്ലാ ഭരണകൂടത്തിന് ചെക്ക്ഡാമുകള്‍ നിര്‍മ്മിക്കുന്നതിനും കുളങ്ങള്‍ കുഴിക്കുന്നതിനും തുറന്ന കിണറുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ജെമിന്റെ പിന്തുണ ആവശ്യമാണ്.
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. അനിത കരുണ്‍ മുഖ്യാതിഥി ആയി പങ്കെടുത്ത് ജെമിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. പ്രസിഡണ്ട് വി.സുകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. കെ.എം. അബ്ദുല്‍ അഷറഫ് മുഖ്യപ്രഭാഷണം നടത്തി. കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി. രാജ്‌മോഹനന്‍, പാലക്കാട് ഐ. ആര്‍.ടി.സി ഡയറക്ടര്‍ ഡോ. എസ്. ശ്രീകുമാര്‍, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുദീപ് കെ., നബാര്‍ഡ് എ.ജി.എം ജ്യോതിസ് ജഗന്നാഥന്‍, ഗവ.കോളേജ് ജിയോളജി വകുപ്പ് മേധാവി ഡോ. എ.എന്‍. മനോഹരന്‍, പ്രൊഫ. വി. ഗോപിനാഥന്‍ പ്രസംഗിച്ചു. കെ.വി.മോഹനന്‍ സ്വാഗതവും ട്രഷറര്‍ എ. പ്രഭാകരന്‍ നായര്‍ നന്ദിയും പറഞ്ഞു. ജില്ലയിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്കും പ്രകൃതി ദുരന്തങ്ങള്‍ക്കും മാലിന്യനിര്‍മാര്‍ജ്ജനത്തിനും മണ്ണ് സംരക്ഷണത്തിനും ദുരന്ത നിവാരണ പരിപാടികള്‍ക്കും മഴ വെള്ള സംഭരണത്തിനും ഭൂജല സംരക്ഷണത്തിനും വിദഗ്ദ പരിശീലനത്തിനും പരിസ്ഥിതി അവബോധത്തിനും പരിസ്ഥിതി ആഘാത പഠനത്തിനും ഗവേഷണത്തിനും സജ്ജരായി ഔദ്യാഗിക മേഖലയില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശാസ്ത്രജ്ഞരുടെ ഒരു കൂട്ടായ്മയാണ് ജെം. ജില്ലാ പഞ്ചായത്തിനും ബ്ലോക്ക് പഞ്ചായത്തിനും ഗ്രാമ പഞ്ചായത്തിനും നഗരസഭകള്‍ക്കും വിദഗ്ദ ഉപദേശം നല്‍കുന്നതിനും പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനും സജ്ജരാണ് ജെം ഡയറക്ടര്‍മാര്‍.

Related Articles
Next Story
Share it