കാസര്‍കോട്ടെ ഇ.എം.എല്‍ കമ്പനി അത്യാധുനിക സംവിധാനത്തോടെ പുനരുദ്ധരിക്കും-മുഖ്യമന്ത്രി

കാസര്‍കോട്: കേന്ദ്ര പൊതുമേഖലയിലെ 51 ശതമാനം ഓഹരി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനൊപ്പം കാസര്‍കോട്ടെ ഇലക്ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡ് പുനരുദ്ധരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് ബെദ്രടുക്കയിലെ ഭെല്‍ ഇ.എം.എല്‍ കമ്പനിയുടെ ഏറ്റെടുക്കല്‍ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. ട്രാക്ഷന്‍ മോട്ടോറുകള്‍, കണ്ട്രോളറുകള്‍, റെയില്‍വേ, പ്രതിരോധ മേഖലയിലേക്ക് ആവശ്യമായ ആള്‍ട്ടര്‍നേറ്ററുകള്‍, വൈദ്യുതി മേഖലയിലേക്ക് ആവശ്യമായ സ്ട്രീറ്റ് ലൈറ്റ് കണ്ട്രോളറുകള്‍ തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന മാതൃകാ സ്ഥാപനമായി കാസര്‍കോട്ടെ ഇ.എം.എല്‍ കമ്പനിയെ ഉയര്‍ത്തും. കമ്പനി പുനരുദ്ധാരണത്തിനുള്ള 43 കോടിയും 34 കോടി […]

കാസര്‍കോട്: കേന്ദ്ര പൊതുമേഖലയിലെ 51 ശതമാനം ഓഹരി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനൊപ്പം കാസര്‍കോട്ടെ ഇലക്ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡ് പുനരുദ്ധരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് ബെദ്രടുക്കയിലെ ഭെല്‍ ഇ.എം.എല്‍ കമ്പനിയുടെ ഏറ്റെടുക്കല്‍ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. ട്രാക്ഷന്‍ മോട്ടോറുകള്‍, കണ്ട്രോളറുകള്‍, റെയില്‍വേ, പ്രതിരോധ മേഖലയിലേക്ക് ആവശ്യമായ ആള്‍ട്ടര്‍നേറ്ററുകള്‍, വൈദ്യുതി മേഖലയിലേക്ക് ആവശ്യമായ സ്ട്രീറ്റ് ലൈറ്റ് കണ്ട്രോളറുകള്‍ തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന മാതൃകാ സ്ഥാപനമായി കാസര്‍കോട്ടെ ഇ.എം.എല്‍ കമ്പനിയെ ഉയര്‍ത്തും. കമ്പനി പുനരുദ്ധാരണത്തിനുള്ള 43 കോടിയും 34 കോടി രൂപയുടെ ബാധ്യതയും ചേര്‍ത്ത് 77 കോടി രൂപ ചിലവഴിച്ചാണ് സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്നും കഴിഞ്ഞ രണ്ടു വര്‍ഷമായി തൊഴിലോ ശമ്പളമോ ഇല്ലാതെ കഷ്ടപ്പെടുന്ന ജീവനക്കാര്‍ക്ക് 14 കോടിയോളം രൂപയുടെ ശമ്പളകുടിശികയും സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ സംസ്ഥാന പൊതുമേഖലയില്‍ ഉണ്ടായിരുന്ന കാസര്‍കോട്ടെ ഇ.എം.എല്‍ കമ്പനിയുടെ 51 ശതമാനം ഓഹരികള്‍ മഹാരത്ന കമ്പനിയായ ഭെല്ലിന് കൈമാറി. സംയുക്ത സംരഭമായപ്പോള്‍ കൂടുതല്‍ വൈവിധ്യവത്കരിക്കുക എന്നതായിരുന്നു ലക്ഷ്യം. പക്ഷെ പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല എന്നതാണ് അനുഭവം. പ്രശസ്തമായ പൊതുമേഖല സ്ഥാപനങ്ങളെ ഉള്‍പ്പെടെ സ്വകാര്യവത്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കേരളത്തിലെ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാന്‍ നീക്കം നടത്തുമ്പോള്‍ അവയെ പൊതുമേഖലയായി തന്നെ നിലനിര്‍ത്താനുള്ള സമീപനമാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രധാന്യം തിരിച്ചറിയുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും ലാഭത്തിലാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി ഭെല്‍ ഇ.എം.എല്‍ ഓഹരി ഏറ്റെടുക്കല്‍ പ്രഖ്യാപനത്തില്‍ പറഞ്ഞു.

കാസര്‍കോട് ബെദ്രടുക്കയിലെ പൊതുമേഖലാ വ്യവസായ സ്ഥാപനമായ ഇ.എം.എല്‍ കമ്പനി ഇനി പൂര്‍ണമായും സംസ്ഥാന പൊതുമേഖലയില്‍. ഭെല്ലിന്റെ കൈവശമുണ്ടായിരുന്ന 51 ശതമാനം ഓഹരിയുടെയും കൈമാറ്റ നടപടികള്‍ പൂര്‍ത്തീകരിച്ച് സ്ഥാപനം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുക്കല്‍ പ്രഖ്യാപനം നടത്തിയതോടെ വര്‍ഷങ്ങളായുള്ള തൊഴിലാളികളുടെ ആവശ്യമാണ് നിറവേറിയത്. പുതിയ സര്‍ക്കാറിന്റെ നൂറ് ദിന പരിപാടിയില്‍ ഉള്‍പ്പെടുന്നതാണിത്.

2011 വരെ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായിരുന്നു കേരള ഇലക്ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡ് (കെല്‍) മികച്ച ഉത്പാദന നിരക്കില്‍ സ്ഥാപനം നേടിയെടുത്തത് അഞ്ച് കോടി രൂപയോളം ലാഭം. എന്നാല്‍ പിന്നീട് മഹാരത്ന കമ്പനിയായ ഭെല്‍ 51ശതമാനം സംസ്ഥാന ഓഹരികള്‍ ഏറ്റെടുക്കുകയായിരുന്നു. റെയില്‍വേക്ക് ആവശ്യമായ ആള്‍ട്ടര്‍നേറ്ററുകളും പവര്‍ കാറുകളും നിര്‍മ്മിച്ചിരുന്ന സ്ഥാപനത്തില്‍ ഉത്പാദനം കുറഞ്ഞതോടെയാണ് നഷ്ടത്തിലേക്ക് നീങ്ങിയതും തൊഴില്‍ പ്രതിസന്ധി ഉടലെടുത്തതും. നഷ്ടക്കണക്ക് കുന്നുകൂടുന്നതിന് പിന്നാലെ കൊവിഡ് കൂടി എത്തിയതോടെ സ്ഥാപനം പൂര്‍ണമായി അടച്ചിട്ടു. ഇതോടെ ഇവിടുത്തെ 180 തൊഴിലാളി കുടുംബങ്ങള്‍ പ്രതിസന്ധിയിലായി. തൊഴില്‍ സുരക്ഷിതത്വം ആവശ്യപ്പെട്ട് തൊഴിലാളികള്‍ സംസ്ഥാന വ്യവസായ വകുപ്പിനെ സമീപിച്ചു. എം.പി, എം.എല്‍.എമാര്‍ അടക്കമുള്ള ജനപ്രതിനിധികളും പൊതുമേഖലയിലെ വ്യവസായ സ്ഥാപനത്തിനായി രംഗത്തെത്തി. 2019 സെപ്തംബര്‍ അഞ്ചിന് ഏറ്റെടുക്കല്‍ സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തു. തുടര്‍ന്നു നടത്തിയ നിരന്തര സമ്മര്‍ദ്ദങ്ങളുടെ ഫലമായാണ് കേന്ദ്ര സര്‍ക്കാര്‍ ഓഹരിക്കൈമാറ്റത്തിന്റെ നടപടികള്‍ ആരംഭിച്ചത്.

Related Articles
Next Story
Share it