ഒരുകോടിയോളം രൂപയുടെ കഞ്ചാവുമായി കാസര്‍കോട്ടെ യുവാവും തമിഴ്‌നാട് സ്വദേശിനിയായ വനിതാ ഡോക്ടറും അറസ്റ്റില്‍; മുഖ്യപ്രതിയായ മറ്റൊരു കാസര്‍കോട് സ്വദേശിയെ തിരയുന്നു

മംഗളൂരു: ഒരു കോടിയോളം രൂപയുടെ കഞ്ചാവുമായി കാസര്‍കോട്ടെ യുവാവിനെയും തമിഴ്നാട് സ്വദേശിനിയായ വനിതാ ഡോക്ടറെയും മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് മംഗല്‍പ്പാടി ചെറുഗോളിയിലെ ടി അജ്മല്‍ (24), തമിഴ്നാട് നാഗര്‍ കോവില്‍ റാണിത്തോട്ടം ശങ്കര്‍ നഗര്‍ സ്വദേശിനിയും മംഗളൂരു സൂറത്കലില്‍ താമസക്കാരിയുമായ ഡോ. മിനു രശ്മി (27) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കാസര്‍കോട് സ്വദേശി ഡോ. നദീര്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. 1.2366 കിലോ കഞ്ചാവും പ്രതികള്‍ സഞ്ചരിച്ച കാറും രണ്ട് മൊബൈല്‍ ഫോണുകളും പൊലീസ് […]

മംഗളൂരു: ഒരു കോടിയോളം രൂപയുടെ കഞ്ചാവുമായി കാസര്‍കോട്ടെ യുവാവിനെയും തമിഴ്നാട് സ്വദേശിനിയായ വനിതാ ഡോക്ടറെയും മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് മംഗല്‍പ്പാടി ചെറുഗോളിയിലെ ടി അജ്മല്‍ (24), തമിഴ്നാട് നാഗര്‍ കോവില്‍ റാണിത്തോട്ടം ശങ്കര്‍ നഗര്‍ സ്വദേശിനിയും മംഗളൂരു സൂറത്കലില്‍ താമസക്കാരിയുമായ ഡോ. മിനു രശ്മി (27) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കാസര്‍കോട് സ്വദേശി ഡോ. നദീര്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. 1.2366 കിലോ കഞ്ചാവും പ്രതികള്‍ സഞ്ചരിച്ച കാറും രണ്ട് മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടികൂടിയ കഞ്ചാവിന് വിപണിയില്‍ ഒരുകോടിയോളം രൂപ വിലമതിക്കുമെന്ന് പൊലീസ് പറഞ്ഞു. രക്ഷപ്പെട്ട നദീറാണ് മുഖ്യപ്രതി. ഇയാള്‍ ഒളിവിലാണ്. കാസര്‍കോട്, ഉപ്പള, ഉള്ളാള്‍, മംഗളൂരു, കൊണാജെ, ദേര്‍ലക്കട്ട എന്നിവിടങ്ങളിലാണ് കാസര്‍കോട് സ്വദേശികള്‍ അടക്കമുള്ള സംഘം കഞ്ചാവ് വിതരണത്തിനെത്തിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

Related Articles
Next Story
Share it