വിശപ്പ് രഹിത പദ്ധതിയുമായി കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്; ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട്: നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യമായി ഭക്ഷണം ലഭ്യമാക്കുന്ന പദ്ധതിയുമായി കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്. നോഹന്‍ഗ്രി എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ലോഗോ പ്രകാശനം ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ് സെക്രട്ടറി ജിഷാദിന് കൈമാറി നിര്‍വഹിച്ചു. കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ് ട്രഷറര്‍ അഷ്‌റഫ് അലി, വൈസ് പ്രസിഡണ്ട് ആസിഫ് മാളിക, ജോയിന്റ് സെക്രട്ടറി കൃഷ്ണനുണ്ണി, സജ്ജാദ്, മഹ്‌സൂക്ക് എന്നിവര്‍ സംബന്ധിച്ചു. ആദ്യഘട്ടമായി കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ […]

കാസര്‍കോട്: നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യമായി ഭക്ഷണം ലഭ്യമാക്കുന്ന പദ്ധതിയുമായി കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്.
നോഹന്‍ഗ്രി എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ലോഗോ പ്രകാശനം ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ് സെക്രട്ടറി ജിഷാദിന് കൈമാറി നിര്‍വഹിച്ചു. കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ് ട്രഷറര്‍ അഷ്‌റഫ് അലി, വൈസ് പ്രസിഡണ്ട് ആസിഫ് മാളിക, ജോയിന്റ് സെക്രട്ടറി കൃഷ്ണനുണ്ണി, സജ്ജാദ്, മഹ്‌സൂക്ക് എന്നിവര്‍ സംബന്ധിച്ചു. ആദ്യഘട്ടമായി കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പദ്ധതി നടപ്പിലാക്കും.

Related Articles
Next Story
Share it