കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ്; ദില്‍ഷാദ് പ്രസി., ജിഷാദ് സെക്ര., അഷറഫ് അച്ചു ട്രഷ.

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ കേന്ദ്രീകരിച്ച് പുതുതായി രൂപം കൊണ്ട കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം 21ന് വൈകീട്ട് ഏഴ് മണിക്ക് ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ഒ.വി സനല്‍ ഉദ്ഘാടനം ചെയ്യും. ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് പി.എം അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ലയണ്‍സ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ യോഹന്നാന്‍ മറ്റത്തില്‍ ക്ലബ്ബ് മെമ്പര്‍മാര്‍ക്ക് ലയണ്‍സ് അംഗത്വം നല്‍കും. ഡോ. സുധീര്‍ ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തും. കാസര്‍കോട് ടൗണ്‍ ലയണ്‍സ് […]

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ കേന്ദ്രീകരിച്ച് പുതുതായി രൂപം കൊണ്ട കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം 21ന് വൈകീട്ട് ഏഴ് മണിക്ക് ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ഒ.വി സനല്‍ ഉദ്ഘാടനം ചെയ്യും.
ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് പി.എം അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ലയണ്‍സ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ യോഹന്നാന്‍ മറ്റത്തില്‍ ക്ലബ്ബ് മെമ്പര്‍മാര്‍ക്ക് ലയണ്‍സ് അംഗത്വം നല്‍കും. ഡോ. സുധീര്‍ ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തും.
കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായി മുഹമ്മദ് ദില്‍ഷാദ് സിറ്റി ഗോള്‍ഡ് (പ്രസി.), ജിഷാദ് എം.കെ (സെക്ര.), അഷറഫ് അലി അച്ചു (ട്രഷ.), അമീന്‍ നായമാര്‍മൂല, അബ്ദുല്‍ കാസിം ബ്രാന്‍ഡ്, ആസിഫ് മാളിഗ (വൈ. പ്രസി.), കൃഷ്ണനുണ്ണി (ജോ. സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.

Related Articles
Next Story
Share it