കാസര്‍കോട് താലൂക്ക് തല പ്രൊബേഷന്‍ അവബോധപരിപാടി സംഘടിപ്പിച്ചു
കാസര്‍കോട്: പ്രൊബേഷന്‍ പക്ഷാചാരണം-2021 ന്റ ഭാഗമായി മുന്നാട് കോഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കാസര്‍കോട് താലൂക്ക്തല പ്രൊബേഷന്‍ അവബോധപരിപാടി സംഘടിപ്പിച്ചു. സാമൂഹ്യ നീതി വകുപ്പ് കാസര്‍കോട് ജില്ലാ പ്രൊബേഷന്‍ ഓഫീസ് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെയും ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്റെയും മുന്നാട് പീപ്പിള്‍സ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റയും സംയുക്ത ആഭിമുഖ്യത്തില്‍ കോളേജ് സെമിനാര്‍ ഹാളില്‍ നടത്തിയ പരിപാടി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിമായ എം. സുഹൈബ് നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ […]

കാസര്‍കോട്: പ്രൊബേഷന്‍ പക്ഷാചാരണം-2021 ന്റ ഭാഗമായി മുന്നാട് കോഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കാസര്‍കോട് താലൂക്ക്തല പ്രൊബേഷന്‍ അവബോധപരിപാടി സംഘടിപ്പിച്ചു. സാമൂഹ്യ നീതി വകുപ്പ് കാസര്‍കോട് ജില്ലാ പ്രൊബേഷന്‍ ഓഫീസ് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെയും ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്റെയും മുന്നാട് പീപ്പിള്‍സ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റയും സംയുക്ത ആഭിമുഖ്യത്തില്‍ കോളേജ് സെമിനാര്‍ ഹാളില്‍ നടത്തിയ പരിപാടി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിമായ എം. സുഹൈബ് നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സി. കെ. ലൂക്കോസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ കാസര്‍കോട് സ്‌പെഷ്യല്‍ സബ് ജയില്‍ സൂപ്രണ്ട് എന്‍.ഗിരീഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍എസ്എസ്. പ്രോഗ്രാം ഓഫീസര്‍ ഇ. രഞ്ജിത് കുമാര്‍ പ്രസംഗിച്ചു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ പി. ബിജു സ്വാഗതവും ബെറ്റര്‍ ലൈഫ് ഫൗണ്ടഷന്‍ സ്ഥാപകന്‍ മോഹന്‍ദാസ് വയലാംകുഴി നന്ദിയും പറഞ്ഞു. നല്ലനടപ്പ് സംവിധാനവും നേര്‍വഴി പദ്ധതിയും എന്ന വിഷയത്തില്‍ പ്രൊബേഷന്‍ ട്രൈനര്‍ രാജന്‍ മാസ്റ്റര്‍ അവതരണം നടത്തി. തുടര്‍ന്ന് കുറ്റവാളികളെ തിരുത്താം കുറ്റകൃത്യങ്ങള്‍ തടയാം എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഷീബ മുംതാസ് സി. കെ മോഡറേറ്റര്‍ ആയി. ബി.എസ്.ഡബ്ല്യു, ബി.ബി.എ വിദ്യാര്‍ഥികളായ 65ലധികം എന്‍എസ്എസ് വളന്റിയര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു.