കാസര്‍കോട് വെടിവെപ്പ്: ശഫീഖ്-അസ്ഹര്‍ ഓര്‍മ്മ ദിനത്തില്‍ യൂത്ത് ലീഗ് പ്രാര്‍ത്ഥന സദസ്സ് സംഘടിപ്പിച്ചു

കാസര്‍കോട്: മുസ്‌ലിംലീഗ് സംസ്ഥാന നേതാക്കള്‍ക്ക് 2009 നവംബര്‍ പതിനഞ്ചിന് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് ഒരുക്കിയ സ്വീകരണ പരിപാടിക്കിടെ പൊലീസ് വെടിവെപ്പില്‍ മരിച്ച കൈതക്കാട് സ്വദേശി ശഫീഖിന്റെയും കറന്തക്കാട് വെച്ച് കുത്തേറ്റ് മരിച്ച ആരിക്കാടി സ്വദേശി മുഹമ്മദ് അസ്ഹറിന്റെയും രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മ ദിനത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇരുവരുടെയും ഖബറിടത്തില്‍ പ്രാര്‍ത്ഥന സദസ്സ് സംഘടിപ്പിച്ചു. കൈതക്കാട് ശഫീഖിന്റെ ഖബറിടത്തില്‍ നടന്ന ചടങ്ങില്‍ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ […]

കാസര്‍കോട്: മുസ്‌ലിംലീഗ് സംസ്ഥാന നേതാക്കള്‍ക്ക് 2009 നവംബര്‍ പതിനഞ്ചിന് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് ഒരുക്കിയ സ്വീകരണ പരിപാടിക്കിടെ പൊലീസ് വെടിവെപ്പില്‍ മരിച്ച കൈതക്കാട് സ്വദേശി ശഫീഖിന്റെയും കറന്തക്കാട് വെച്ച് കുത്തേറ്റ് മരിച്ച ആരിക്കാടി സ്വദേശി മുഹമ്മദ് അസ്ഹറിന്റെയും രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മ ദിനത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇരുവരുടെയും ഖബറിടത്തില്‍ പ്രാര്‍ത്ഥന സദസ്സ് സംഘടിപ്പിച്ചു.
കൈതക്കാട് ശഫീഖിന്റെ ഖബറിടത്തില്‍ നടന്ന ചടങ്ങില്‍ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. എം.ടി.പി കരീം, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, വൈസ്പ്രസിഡണ്ട് ടി.വി റിയാസ്, എം.സി ശിഹാബ് മാസ്റ്റര്‍, സഈദ് എം. വലിയ പറമ്പ, എസ്.സി ഷബീര്‍, ശരീഫ് മാടപ്പുറം, ലത്തീഫ് നീലഗിരി പോറായിക്, മുഹമ്മദ് ടി.സി, അബ്ദുല്‍ സലാം ഹാജി, ടി.പി അഷ്‌റഫ്. വി.കെ ഇബ്രാഹിം, നൗഫല്‍ മടക്കര, എം.ടി.സി റഫീഖ്, റിയാസ് കടങ്കോട്, അസ്‌ലം ഇ.കെ, ഫൈസല്‍ ടി.കെ, എ.സി റസാഖ് ഹാജി, മുസ്തഫ ഹാജി ടി.സി, ഷമീര്‍ എം. എം എന്നിവര്‍ പങ്കെടുത്തു.

ആരിക്കാടി കടവത്ത് അസ്ഹറിന്റെ ഖബറിടത്തില്‍ നടന്ന ചടങ്ങില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, സെക്രട്ടറി എം.എ നജീബ്, മുസ്‌ലിം ലീഗ് മുന്‍ ജില്ലാ സെക്രട്ടറി എം.അബ്ദുല്ല മുഗു, മണ്ഡലം സെക്രട്ടറി എ.കെ ആരിഫ്, പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സക്കീര്‍ അഹ്മദ്, സെക്രട്ടറി അഷ്‌റഫ് കൊടിയമ്മ, നിയാസ് മൊഗ്രാല്‍, സിദ്ധീഖ് ദണ്ഡഗോളി, യൂനുസ് മൊഗ്രാല്‍, അസ്ഹറിന്റെ പിതാവ് ഇസ്മായില്‍ ഹാജി, പള്ളിക്കുഞ്ഞി കടവത്ത്, ഹമീദ് കടവത്ത് തുടങ്ങിയരും സംബന്ധിച്ചു.

Related Articles
Next Story
Share it