കാസര്‍കോട് സാഹിത്യവേദി കെ.എം. അഹ്‌മദ് അനുസ്മരണം സംഘടിപ്പിച്ചു: അച്ചടിമാധ്യമങ്ങളെ നിലനിര്‍ത്തുന്നത് വിശ്വാസ്യത -പി.കെ. രാജശേഖരന്‍

കാസര്‍കോട്: കേരളത്തില്‍ അച്ചടിമാധ്യമങ്ങള്‍ പിടിച്ചു നില്‍ക്കുന്നത് അവയുടെ വിശ്വാസ്യത കൊണ്ടാണെന്ന് പ്രശ സ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ.പി.കെ രാജശേഖരന്‍ അഭിപ്രായപ്പെട്ടു. കാസര്‍കോട് സാഹിത്യവേദി യുടെ ആഭിമുഖ്യത്തില്‍ ഇന്നലെ വൈകിട്ട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച കെ.എം അഹ്‌മദ് അനു സ്മരണചടങ്ങില്‍ മുദ്രണം മുതല്‍ ഓണ്‍ലൈന്‍ വരെ മാധ്യമങ്ങളുടെ പ്രതിസന്ധികള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അച്ചടിമാധ്യമ ങ്ങള്‍ നിലനില്‍പ്പിനുവേണ്ടി പോരാടുകയാണ്. അമേരിക്ക അടക്കം ലോകരാജ്യങ്ങളില്‍ പലയിടത്തും വന്‍ പ്രചാരമു ണ്ടായിരുന്ന പല പത്രങ്ങളും അച്ചടി അവസാനിപ്പിച്ചിരിക്കുന്നു. […]

കാസര്‍കോട്: കേരളത്തില്‍ അച്ചടിമാധ്യമങ്ങള്‍ പിടിച്ചു നില്‍ക്കുന്നത് അവയുടെ വിശ്വാസ്യത കൊണ്ടാണെന്ന് പ്രശ സ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ.പി.കെ രാജശേഖരന്‍ അഭിപ്രായപ്പെട്ടു. കാസര്‍കോട് സാഹിത്യവേദി യുടെ ആഭിമുഖ്യത്തില്‍ ഇന്നലെ വൈകിട്ട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച കെ.എം അഹ്‌മദ് അനു സ്മരണചടങ്ങില്‍ മുദ്രണം മുതല്‍ ഓണ്‍ലൈന്‍ വരെ മാധ്യമങ്ങളുടെ പ്രതിസന്ധികള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അച്ചടിമാധ്യമ ങ്ങള്‍ നിലനില്‍പ്പിനുവേണ്ടി പോരാടുകയാണ്. അമേരിക്ക അടക്കം ലോകരാജ്യങ്ങളില്‍ പലയിടത്തും വന്‍ പ്രചാരമു ണ്ടായിരുന്ന പല പത്രങ്ങളും അച്ചടി അവസാനിപ്പിച്ചിരിക്കുന്നു. കേരളത്തില്‍ പത്രങ്ങള്‍ നിലനില്‍ക്കുന്നത് ഇവിടത്തെ വായനക്കാര്‍ക്ക് പത്രങ്ങളോടുള്ള വിശ്വാസം ഒന്നുകൊണ്ട് മാത്രമാണെന്നതില്‍ സംശയമില്ല. ന്യൂസ് പ്രിന്റുകളുടെ വില കൂടിക്കൊണ്ടിരിക്കുന്നത് പത്രമേഖലയെ ശ്വാസം മുട്ടിക്കുന്നു. ഇപ്പോള്‍ കുട്ടികള്‍ പോലും മൊബൈലില്‍ വാര്‍ത്തകളുണ്ടാക്കുന്നു. എല്ലാവരും വാര്‍ത്തകളുടെ ഉപഭോക്താക്കളാകുന്നു. പത്രങ്ങളെ നിലനിര്‍ത്തേണ്ടത് പൊതുസമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണ്. കാസര്‍കോടിനെ ഏതോ അന്യഗ്രഹ ജീവികളെ പോലെ മറ്റ് ജില്ലക്കാര്‍ കണ്ടിരുന്ന കാലത്താണ് കാസര്‍കോടിന്റെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും അവഗണനക്കെതിരെ പോരാടാനും കെ.എം. അഹ്‌മദ് രംഗത്തുവന്നത്. മാധ്യമപ്രവര്‍ത്തനത്തിലൂടെയും സാമൂഹികവും സാംസ്‌കാരികവുമായ ഇടപെടലിലൂടെയും അദ്ദേഹം കാസര്‍കോടിന് വേണ്ടി അക്ഷീണം പ്രയത്നിച്ചു. ജില്ലാ രൂപീകരണത്തിന് വേണ്ടി മാത്രമല്ല, അതിനുശേഷവും ജില്ലയുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ചു- രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു. കെ.എം അഹ്‌മദ് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സാഹിത്യവേദി പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ.വി.എം മുനീര്‍ മുഖ്യാതിഥിയായിരുന്നു. കെ.എം. അഹ്‌മദ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ റഹ്‌മാന്‍ തായലങ്ങാടി, കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി.വി പ്രഭാകരന്‍, നാരായണന്‍ പേരിയ, ടി.എ ഷാഫി, മുജീബ് അഹ്‌മദ്, അഷ്റഫ് അലി ചേരങ്കൈ, കെ.എം. അബ്ബാസ്, മനോജ് മയ്യില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സാഹിത്യവേദി സെക്ര. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതവും ജോയിന്റ് സെക്ര. കെ.പി.എസ് വിദ്യാനഗര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it