2020-21 മികച്ച റോട്ടറി ക്ലബ്ബിനുള്ള അവാര്‍ഡ് കാസര്‍കോട് റോട്ടറി ക്ലബ്ബിന്

കാസര്‍കോട്: 2020-2021 വര്‍ഷത്തെ മികച്ച റോട്ടറി ക്ലബിനുള്ള അവാര്‍ഡ് കാസര്‍കോടിനും കാറ്റഗറി 2ല്‍ മികച്ച റോട്ടറി പ്രസിഡണ്ടിനുള്ള അവാര്‍ഡ് ഡോ. ജനാര്‍ദ്ദന നായികിനും ലഭിച്ചു. റോട്ടറി ജില്ലയിലെ 168 ക്ലബ്ബുകളില്‍ നിന്നാണ് കാസര്‍കോട് അവാര്‍ഡിന് അര്‍ഹമായത്. ഡോ. ജനാര്‍ദ്ദന നായിക് പ്രസിഡണ്ടായ റോട്ടറി ക്ലബ്ബ് ഒരു വര്‍ഷത്തില്‍ ഇരുന്നൂറിലധികം ജനോപകാര പദ്ധതികള്‍ നടപ്പിലാക്കി. കുടിവെള്ള പദ്ധതി, ശുചീകരണം, മാതൃ ശിശു ആരോഗ്യം, പരിസ്ഥിതി സംരക്ഷണം, രോഗപ്രതിരോധ ചികിത്സാ പദ്ധതികള്‍, പ്രാഥമിക വിദ്യഭ്യാസം, ഡിജിറ്റല്‍ വിദ്യാഭ്യാസം, ജൈവകൃഷി, കോവിഡ് […]

കാസര്‍കോട്: 2020-2021 വര്‍ഷത്തെ മികച്ച റോട്ടറി ക്ലബിനുള്ള അവാര്‍ഡ് കാസര്‍കോടിനും കാറ്റഗറി 2ല്‍ മികച്ച റോട്ടറി പ്രസിഡണ്ടിനുള്ള അവാര്‍ഡ് ഡോ. ജനാര്‍ദ്ദന നായികിനും ലഭിച്ചു. റോട്ടറി ജില്ലയിലെ 168 ക്ലബ്ബുകളില്‍ നിന്നാണ് കാസര്‍കോട് അവാര്‍ഡിന് അര്‍ഹമായത്. ഡോ. ജനാര്‍ദ്ദന നായിക് പ്രസിഡണ്ടായ റോട്ടറി ക്ലബ്ബ് ഒരു വര്‍ഷത്തില്‍ ഇരുന്നൂറിലധികം ജനോപകാര പദ്ധതികള്‍ നടപ്പിലാക്കി. കുടിവെള്ള പദ്ധതി, ശുചീകരണം, മാതൃ ശിശു ആരോഗ്യം, പരിസ്ഥിതി സംരക്ഷണം, രോഗപ്രതിരോധ ചികിത്സാ പദ്ധതികള്‍, പ്രാഥമിക വിദ്യഭ്യാസം, ഡിജിറ്റല്‍ വിദ്യാഭ്യാസം, ജൈവകൃഷി, കോവിഡ് 19 പ്രതിരോധം, സൗജന്യ ഭക്ഷണ വിതരണം, മതസൗഹാര്‍ദ്ദം തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കിയത്. കറന്തക്കാട് ജംഗ്ഷനില്‍ നിര്‍മ്മിച്ച റോട്ടറി കോര്‍ണര്‍ ശ്രദ്ധേയമായി. കാസര്‍കോട് റോട്ടറി ക്ലബ്ബിന് ഇരുപത് പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഡോ. ജനാര്‍ദ്ദനനായികിന് ഇതിന് മുമ്പ് കെ.ജി.എം.ഒ.എ, എന്‍.ജി.ഒ ഫ്രണ്ട് എന്നിവയുടെ മികച്ച ഡോക്ടര്‍ അവാര്‍ഡും ഐ.എം.എയുടെ ദേശീയ കോവിഡ് വാരിയര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഡോ.ജനാര്‍ദ്ദന നായിക് ജനറല്‍ ആസ്പത്രിയിലെ ഫിസിഷ്യനായും എ.ആര്‍.ടി സെന്ററിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസറായും നിലവില്‍ പ്രവര്‍ത്തിക്കുന്നു.
കാഞ്ഞങ്ങാട് ബേക്കല്‍ ക്ലബില്‍ നടന്ന ചടങ്ങില്‍ മുന്‍ റോട്ടറി ഡിസ്ട്രിക് ഗവര്‍ണര്‍ ഡോ. ഹരികൃഷ്ണന്‍ നമ്പ്യാര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. റോട്ടറി ഡിസ്ട്രിക് ഗവര്‍ണര്‍ ഡോ. രാജേഷ് സുഭാഷ് അധ്യക്ഷത വഹിച്ചു. വി.ജി നായനാര്‍, വി.വി പ്രമോദ് നായനാര്‍, ഡോ. സി.എം അബൂബക്കര്‍, ഡോ. സേതു ശിവശങ്കര്‍, ഡോ.എം വിനോദ് കുമാര്‍, ഡോ. അനില്‍ മേലത്ത്, എം മുകുന്ദ് പ്രഭു എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it