കാഞ്ഞങ്ങാട്ടെ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ കാസര്‍കോട് സ്വദേശികള്‍ റിമാണ്ടില്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശിയെ കാസര്‍കോട്ടെ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതിന് പിന്നില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നമാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കാഞ്ഞങ്ങാട് ഇട്ടമ്മലിലെ ഷെഫീഖിനെ(30)യാണ് ഇന്നലെ ഉച്ചയോടെ പത്തംഗംസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. സംഭവത്തില്‍ കേസെടുത്ത ഹൊസ്ദുര്‍ഗ് പൊലീസ് കാസര്‍കോട് തായലങ്ങാടി സ്വദേശികളായ മുഹമ്മദ് സഹീര്‍(36), എ.ആര്‍ ഫിറോസ്(35), മുഹമ്മദ്അല്‍ത്താഫ്(34), മുഹമ്മദ് ഹാരിസ്(40), അഹമ്മദ് നിയാസ് (39), തളങ്കരയിലെ അബ്ദുല്‍ മനാഫ് (38) എന്നിവരെ അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ ഇട്ടമ്മല്‍ ചാലിയംനായിലാണ് സംഭവം. കാഞ്ഞങ്ങാട്ടുനിന്ന് […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശിയെ കാസര്‍കോട്ടെ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതിന് പിന്നില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നമാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കാഞ്ഞങ്ങാട് ഇട്ടമ്മലിലെ ഷെഫീഖിനെ(30)യാണ് ഇന്നലെ ഉച്ചയോടെ പത്തംഗംസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. സംഭവത്തില്‍ കേസെടുത്ത ഹൊസ്ദുര്‍ഗ് പൊലീസ് കാസര്‍കോട് തായലങ്ങാടി സ്വദേശികളായ മുഹമ്മദ് സഹീര്‍(36), എ.ആര്‍ ഫിറോസ്(35), മുഹമ്മദ്അല്‍ത്താഫ്(34), മുഹമ്മദ് ഹാരിസ്(40), അഹമ്മദ് നിയാസ് (39), തളങ്കരയിലെ അബ്ദുല്‍ മനാഫ് (38) എന്നിവരെ അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ ഇട്ടമ്മല്‍ ചാലിയംനായിലാണ് സംഭവം.
കാഞ്ഞങ്ങാട്ടുനിന്ന് സാധനങ്ങള്‍ വാങ്ങി ഷെഫീഖ് വീട്ടിലേക്ക് കാറില്‍ പോകുമ്പോള്‍ ഇദ്ദേഹത്തെ പിന്തുടര്‍ന്ന് രണ്ട് കാറുകളിലായി എത്തിയ സംഘം തടയുകയായിരുന്നു. ഷെഫീഖിന്റെ കാറിന്റെ ഗ്ലാസ് തകര്‍ത്ത സംഘം യുവാവിനെ വലിച്ചുപുറത്തിട്ട് മര്‍ദ്ദിക്കുകയും തങ്ങള്‍ സഞ്ചരിച്ച കാറില്‍ ബലമായി കയറ്റുകയും ചെയ്തു. കാറിനകത്തുവെച്ച് ഷെഫീഖിന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി. ഇതിനിടെ ഷെഫീഖിന്റെ ഇടതുകൈവിരലിന് മുറിവേറ്റു. ബേക്കലില്‍ എത്തിയപ്പോള്‍ ഷെഫീഖിനെ മറ്റൊരു കാറില്‍ കയറ്റുകയും കാസര്‍കോട് ഭാഗത്തേക്ക് പോകുകയും ചെയ്തു. പൊലീസ് പിന്തുടരുന്നുണ്ടെന്ന് വ്യക്തമായതോടെ ഷെഫീഖിനെ കാസര്‍കോട് പൊലീസ് സ്റ്റേഷന് മുന്നില്‍ ഇറക്കിവിട്ട് സംഘം കടന്നുകളയുകയായിരുന്നു. കാറിന്റെ നമ്പര്‍ നോക്കി പിന്തുടര്‍ന്ന പൊലീസ് ആറുപേരെ കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്.

Related Articles
Next Story
Share it