ഹല്‍വയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 10 ഗ്രാം കഞ്ചാവുമായി കാസര്‍കോട് സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍; ബഹ്‌റൈനിലെ സുഹൃത്തിന് നല്‍കാന്‍ തന്നുവിട്ടതാണെന്ന് യുവാവ്

കൊച്ചി: ഹല്‍വയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 10 ഗ്രാം കഞ്ചാവുമായി കാസര്‍കോട് സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട്ടെ സുധീഷിനെ(21)യാണ് സി.ഐ.എസ്.എഫ് പിടികൂടിയത്. സുധീഷിന്റെ ബാഗേജ് പരിശോധിച്ചപ്പോള്‍ കണ്ട ഹല്‍വപ്പൊതി തുറന്നുനോക്കിയപ്പോഴാണ് ഇതിനിടയില്‍ കഞ്ചാവ് കണ്ടെത്തിയത്. ബഹ്‌റൈനിലുള്ള സുഹൃത്തിന് നല്‍കാനായി അയാളുടെ ബന്ധുക്കള്‍ തന്നുവിട്ടതാണെന്നും പൊതിയില്‍ കഞ്ചാവ് ഒളിപ്പിച്ചിരുന്ന കാര്യം അറിയില്ലെന്നും സുധീഷ് പറഞ്ഞു. സുധീഷിനെ നെടുമ്പാശേരി പൊലീസിന് കൈമാറി.

Related Articles
Next Story
Share it