വിവാഹതട്ടിപ്പുവീരനായ കാസര്‍കോട് സ്വദേശി കോഴിക്കോട്ട് പിടിയില്‍

കോഴിക്കോട്: വിവാഹതട്ടിപ്പുവീരനായ കാസര്‍കോട് സ്വദേശിയെ കോഴിക്കോട് കല്ലായില്‍ വെച്ച് ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാല്‍പുത്തൂര്‍ ചൗക്കിക്ക് സമീപം മജല്‍ ഹൗസിലെ അബൂബക്കര്‍ സിദ്ദീഖി(46)നെയാണ് ശ്രീകണ്ഠാപുരം എസ്.ഐ എ. പ്രേമരാജന്‍ അറസ്റ്റ് ചെയ്തത്. 2009ല്‍ വയക്കരയിലെ യുവതിയെ വിവാഹം ചെയ്ത് പിന്നീട് വഞ്ചന നടത്തിയ കേസിലാണ് അറസ്റ്റ്. യുവതി അബൂബക്കര്‍ സിദ്ദീഖിനെതിരെ പീഡനത്തിന് പരാതി നല്‍കിയിരുന്നു. ഒളിവില്‍ പോയ പ്രതിയെ അന്വേഷിച്ചുവരികയായിരുന്നു. അതിനിടെ സിദ്ദീഖ് കുണ്ടംകുഴി, മലപ്പുറം എന്നിവിടങ്ങളിലും വിവാഹം ചെയ്തിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രതിയെ […]

കോഴിക്കോട്: വിവാഹതട്ടിപ്പുവീരനായ കാസര്‍കോട് സ്വദേശിയെ കോഴിക്കോട് കല്ലായില്‍ വെച്ച് ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാല്‍പുത്തൂര്‍ ചൗക്കിക്ക് സമീപം മജല്‍ ഹൗസിലെ അബൂബക്കര്‍ സിദ്ദീഖി(46)നെയാണ് ശ്രീകണ്ഠാപുരം എസ്.ഐ എ. പ്രേമരാജന്‍ അറസ്റ്റ് ചെയ്തത്. 2009ല്‍ വയക്കരയിലെ യുവതിയെ വിവാഹം ചെയ്ത് പിന്നീട് വഞ്ചന നടത്തിയ കേസിലാണ് അറസ്റ്റ്. യുവതി അബൂബക്കര്‍ സിദ്ദീഖിനെതിരെ പീഡനത്തിന് പരാതി നല്‍കിയിരുന്നു. ഒളിവില്‍ പോയ പ്രതിയെ അന്വേഷിച്ചുവരികയായിരുന്നു. അതിനിടെ സിദ്ദീഖ് കുണ്ടംകുഴി, മലപ്പുറം എന്നിവിടങ്ങളിലും വിവാഹം ചെയ്തിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Related Articles
Next Story
Share it