9.6 ലക്ഷത്തിന്റെ അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കസ്റ്റംസ് പിടിയില്‍

കാസര്‍കോട്: ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി 9.6 ലക്ഷം രൂപയുടെ 196 ഗ്രാം (24.5 പവന്‍) സ്വര്‍ണവുമായി മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് കൂഡ്ലു എരിയാലിലെ അബ്ദുല്‍റഹീം ജാഫറിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് അബ്ദുല്‍റഹീം ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നിന്ന് മംഗളൂരു വിമാനത്താവളത്തിലിറങ്ങിയത്. ഇയാളുടെ ലഗേജ് കസ്റ്റംസ് പരിശോധിച്ചപ്പോള്‍ സ്വര്‍ണക്കട്ടികള്‍ തിരിച്ചറിയാതിരിക്കാന്‍ മെര്‍ക്കുറി പുരട്ടിയ ഗ്യാസ് സ്റ്റൗ ലൈറ്റര്‍, പീലിങ്ങ് ബ്ലേഡിന്റെ പിടി, ഇയര്‍ഫോണ്‍, മ്യൂസിക് പ്ലയര്‍ എന്നിവക്കുള്ളില്‍ […]

കാസര്‍കോട്: ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി 9.6 ലക്ഷം രൂപയുടെ 196 ഗ്രാം (24.5 പവന്‍) സ്വര്‍ണവുമായി മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് കൂഡ്ലു എരിയാലിലെ അബ്ദുല്‍റഹീം ജാഫറിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് അബ്ദുല്‍റഹീം ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നിന്ന് മംഗളൂരു വിമാനത്താവളത്തിലിറങ്ങിയത്. ഇയാളുടെ ലഗേജ് കസ്റ്റംസ് പരിശോധിച്ചപ്പോള്‍ സ്വര്‍ണക്കട്ടികള്‍ തിരിച്ചറിയാതിരിക്കാന്‍ മെര്‍ക്കുറി പുരട്ടിയ ഗ്യാസ് സ്റ്റൗ ലൈറ്റര്‍, പീലിങ്ങ് ബ്ലേഡിന്റെ പിടി, ഇയര്‍ഫോണ്‍, മ്യൂസിക് പ്ലയര്‍ എന്നിവക്കുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചതായി കണ്ടെത്തി. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രവീണ്‍ കണ്ടി, സൂപ്രണ്ടുമാരായ നാഗേഷ് കുമാര്‍, നവീന്‍ കുമാര്‍ എന്നിവരാണ് പരിശോധന നടത്തിയത്.

Related Articles
Next Story
Share it