എം.ഡി.എം.എ മയക്കുമരുന്നുമായി കാസര്‍കോട് സ്വദേശി കൊടുങ്ങല്ലൂരില്‍ പിടിയില്‍

കൊടുങ്ങല്ലൂര്‍: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കാസര്‍കോട് സ്വദേശി കൊടുങ്ങല്ലൂരില്‍ പൊലീസ് പിടിയിലായി. കാസര്‍കോട് മംഗല്‍പ്പാടി സ്വദേശി അബ്ദുല്ലയെ(42)യാണ് കൊടുങ്ങല്ലൂര്‍ ഡി.വൈ.എസ്.പി സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 10 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നാണ് അബ്ദുല്ലയില്‍ നിന്ന് പിടികൂടിയത്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ റിസോര്‍ട്ടുകളും അഴീക്കോട്, എറിയാട്, തളിക്കുളം ബീച്ചുകളും കേന്ദ്രീകരിച്ച് അബ്ദുല്ല മയക്കുമരുന്ന് വില്‍പ്പന നടത്തിവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സിനിമാഷൂട്ടിംഗ് ലൊക്കേഷനുകളിലേക്കും ഇയാള്‍ മയക്കുമരുന്ന് വിതരണത്തിനെത്തിക്കാറുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Related Articles
Next Story
Share it