കാസര്‍കോട്ട് 675 പേര്‍ക്ക് കൂടി കോവിഡ്; സംസ്ഥാനത്ത് 10,905 പേര്‍ക്ക്

കാസര്‍കോട്: ജില്ലയില്‍ 675 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 407 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 12.9 ശതമാനമാണ്. നിലവില്‍ 4605 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 223 ആയി ഉയര്‍ന്നു. വീടുകളില്‍ 18920 പേരും സ്ഥാപനങ്ങളില്‍ 929 പേരുമുള്‍പ്പെടെ 19849 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്. പുതിയതായി 2141 പേരെ കൂടി നിരീക്ഷണത്തിലാക്കി. 83426 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 78816 പേര്‍ക്ക് നെഗറ്റീവായിട്ടുണ്ട്. […]

കാസര്‍കോട്: ജില്ലയില്‍ 675 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 407 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 12.9 ശതമാനമാണ്. നിലവില്‍ 4605 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 223 ആയി ഉയര്‍ന്നു.
വീടുകളില്‍ 18920 പേരും സ്ഥാപനങ്ങളില്‍ 929 പേരുമുള്‍പ്പെടെ 19849 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്. പുതിയതായി 2141 പേരെ കൂടി നിരീക്ഷണത്തിലാക്കി. 83426 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 78816 പേര്‍ക്ക് നെഗറ്റീവായിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം 1103, മലപ്പുറം 1103, കോഴിക്കോട് 1046, പാലക്കാട് 1010, തൃശൂര്‍ 941, ആലപ്പുഴ 657, കണ്ണൂര്‍ 562, കോട്ടയം 428, പത്തനംതിട്ട 343, ഇടുക്കി 275, വയനാട് 246 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഞായറാഴ്ച്ച രോഗ ബാധ സ്ഥിരീകരിച്ചത്.
ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്‍. 8ന് താഴെയുള്ള 313, ടി.പി.ആര്‍. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആര്‍. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആര്‍. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.

Related Articles
Next Story
Share it