മുഖാമുഖത്തില്‍ പോരടിച്ച് എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ മുന്നണി നേതാക്കള്‍

കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ മൂന്ന് മുന്നണികളുടെയും നേതാക്കള്‍ പോരടിച്ചു. ശനിയാഴ്ച്ച പന്ത്രണ്ടോടെയാണ് മുഖാമുഖം സംഘടിപ്പിച്ചത്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും സര്‍ക്കാര്‍ ജില്ലയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും എല്‍.ഡി.എഫിന് ത്രിതല പഞ്ചായത്ത്, നഗരസഭാ തിരഞ്ഞടുപ്പില്‍ മിന്നുന്ന വിജയം ഒരുക്കുമെന്ന് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.പി സതീഷ്ചന്ദ്രന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനവും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതിയും യു.ഡി.എഫ് വന്‍ വിജയം നേടുന്നതിന് പ്രധാന പങ്കു വഹിക്കുമെന്ന് യു.ഡി.എഫ് […]

കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ മൂന്ന് മുന്നണികളുടെയും നേതാക്കള്‍ പോരടിച്ചു. ശനിയാഴ്ച്ച പന്ത്രണ്ടോടെയാണ് മുഖാമുഖം സംഘടിപ്പിച്ചത്.
പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും സര്‍ക്കാര്‍ ജില്ലയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും എല്‍.ഡി.എഫിന് ത്രിതല പഞ്ചായത്ത്, നഗരസഭാ തിരഞ്ഞടുപ്പില്‍ മിന്നുന്ന വിജയം ഒരുക്കുമെന്ന് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.പി സതീഷ്ചന്ദ്രന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനവും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതിയും യു.ഡി.എഫ് വന്‍ വിജയം നേടുന്നതിന് പ്രധാന പങ്കു വഹിക്കുമെന്ന് യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ പറഞ്ഞു. കാലങ്ങളായി ഇരു മുന്നണികളും മാറിമാറി ഭരിച്ചു വികസനം മുരടിപ്പിച്ച സംസ്ഥാനത്ത് മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ എന്‍.ഡി.എയ്ക്ക് അനുകൂലമായി വിധിയെഴുതും എന്ന് ബി.ജെ.പി ജില്ലാ സെക്രട്ടറി എം. വേലായുധന്‍ പറഞ്ഞു.
മടിക്കൈ പഞ്ചായത്തില്‍ സി.പി.എം ആരെയും ഭീഷണിപ്പെടുത്തി സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിച്ചിട്ടില്ലെന്ന് സതീഷ് ചന്ദ്രന്‍ പറഞ്ഞു. പക്ഷെ, തെറ്റിദ്ധരിപ്പിച്ചു ആരെക്കൊണ്ടും കയ്യൊപ്പ് വാങ്ങിക്കുന്നത് ചെറുക്കും. മുളിയാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് സി.പി.എം മത്സരിക്കുന്ന സീറ്റ് ആണ്. അവിടെ സി.പി.എം സ്ഥാനാര്‍ത്ഥിയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെന്ന് സതീഷ്ചന്ദ്രന്‍ പറഞ്ഞു.
കോണ്‍ഗ്രസ് ബി.ജെ.പിയുമായോ മുന്നണി പറയാത്ത ആരുമായോ ഒരു സഖ്യവും ജില്ലയില്‍ ഇല്ലെന്ന് ഗോവിന്ദന്‍ നായര്‍ പറഞ്ഞു. മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ മത്സരിക്കുന്നവര്‍ ആജീവനാന്തം പാര്‍ട്ടിയില്‍ നിന്നും പുറത്തായിരിക്കും.
ബി.ജെ.പിയില്‍ യാതൊരു വിധ വിഭാഗീയതയും ഇല്ലെന്നു വേലായുധന്‍ പറഞ്ഞു. സ്വയം സങ്കല്‍പിച്ചു ഉണ്ടാക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ട ബാധ്യത തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. സെക്രടറി കെ.വി പത്മേഷ് സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it