കാസര്‍കോടിന് പ്രത്യേക വിദ്യാഭ്യാസ പാക്കേജ് വേണം-ഡോ. ഖാദര്‍ മാങ്ങാട്

കാസര്‍കോട്: സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കാസര്‍കോട് ജില്ല വിദ്യാഭ്യാസമേഖലയില്‍, പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്ത് ബഹുദൂരം പിറകിലാണെന്നും ഇത് പരിഹരിക്കാന്‍ ജില്ലക്ക് പ്രത്യേക വിദ്യാഭ്യാസ പാക്കേജ് അനിവാര്യമാണെന്നും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. ജില്ലയില്‍ മലബാര്‍ എഡ്യൂക്കേഷന്‍ മൂവ്‌മെന്റ് പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ സംഗമവും സെമിനാറും കമ്മിറ്റി രൂപീകരണവും ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാര്‍ മേഖലയില്‍ നിലനില്‍ക്കുന്ന വിദ്യാഭ്യാസ അവസരങ്ങളുടെ അപര്യാപ്തതയെ കുറച്ച് പഠിച്ച്, […]

കാസര്‍കോട്: സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കാസര്‍കോട് ജില്ല വിദ്യാഭ്യാസമേഖലയില്‍, പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്ത് ബഹുദൂരം പിറകിലാണെന്നും ഇത് പരിഹരിക്കാന്‍ ജില്ലക്ക് പ്രത്യേക വിദ്യാഭ്യാസ പാക്കേജ് അനിവാര്യമാണെന്നും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് അഭിപ്രായപ്പെട്ടു.
ജില്ലയില്‍ മലബാര്‍ എഡ്യൂക്കേഷന്‍ മൂവ്‌മെന്റ് പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ സംഗമവും സെമിനാറും കമ്മിറ്റി രൂപീകരണവും ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാര്‍ മേഖലയില്‍ നിലനില്‍ക്കുന്ന വിദ്യാഭ്യാസ അവസരങ്ങളുടെ അപര്യാപ്തതയെ കുറച്ച് പഠിച്ച്, അത് പരിഹരിക്കുന്നതിന് വേണ്ട ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിച്ച് ആവശ്യമായ ഇടപെടല്‍ നടത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരുടെ കോഴിക്കോട് കേന്ദ്രമായുള്ള കൂട്ടായ്മയാണ് മലബാര്‍ എജുക്കേഷന്‍ മൂവ്‌മെന്റ്.

നായന്മാര്‍മൂല ടെക്കിസ് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ 'വിദ്യാഭ്യാസ രംഗത്ത് കാസര്‍കോട് നിലനില്‍ക്കുന്ന അപര്യാപ്തതകള്‍, പരിഹാരങ്ങള്‍' എന്ന വിഷയത്തെ സംബന്ധിച്ച് പ്രൊഫസര്‍ ടി. സക്കരിയ അവതരണം നടത്തി. മലബാര്‍ എഡ്യൂക്കേഷന്‍ മൂവ്‌മെന്റ് കോര്‍ഡിനേറ്റര്‍ തന്‍സീല്‍ പ്രവര്‍ത്തന പദ്ധതി വിശദീകരിച്ചു.
നിസാര്‍ പെര്‍വാഡ് സ്വാഗതവും സമീര്‍ ചെര്‍ക്കള നന്ദിയും പറഞ്ഞു. വിദ്യാഭ്യാസ, സാമൂഹ്യ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

മലബാര്‍ എഡ്യൂക്കേഷന്‍ മൂവ്‌മെന്റ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു:
രക്ഷാധികാരികള്‍: ഡോ. ഖാദര്‍ മാങ്ങാട്, ജില്ലയിലെ എം. പി, 5 എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, 3 നഗരസഭാ ചെയര്‍മാന്‍മാര്‍
പ്രസിഡണ്ട്: പ്രൊഫസര്‍ വി ഗോപിനാഥ്.
വൈസ് പ്രസിഡണ്ട്മാര്‍: പ്രൊഫസര്‍ വി ഡി ജോസഫ്, നിസാര്‍ പെര്‍വാഡ്, സുലേഖ മാഹിന്‍,
ജന: സെക്രട്ടറി: എം എ മക്കാര്‍ മാഷ്
ജോയിന്‍ സെക്രട്ടറിമാര്‍: ടി മെഹറൂഫ്, കരീം കോയക്കീല്‍ മാഷ്, സി എച്ച് മുഹമ്മദ് കുഞ്ഞി, സി അബ്ദുല്‍ സമദ്
ട്രഷറര്‍: മൂസ ബി ചെര്‍ക്കള
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: സമീര്‍ മാഷ് ചെര്‍ക്കള, വികെപി ഇസ്മായില്‍ ഹാജി, എം എ അസ്ലം മാഷ്, അബൂ സാലി മാഷ്, ഷറഫുനിസ, സുഹൈല്‍ വലിയപറമ്പ, അന്‍വര്‍ പരപ്പ, സിറാജ് ഖാസിലേന്‍, നൗഫല്‍ ചോക്കാട്, റഷീദ് പരപ്പ, മുജീബ് മാങ്ങാട്, എംഎ നജീബ്, ഒ. കെ മഹ്‌മൂദ്, ആരിഫ്.

Related Articles
Next Story
Share it