ഭിന്നശേഷി മേഖലയില്‍ സമഗ്ര പദ്ധതിയാണ് കാസര്‍കോടിന് ആവശ്യം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

മുളിയാര്‍: ഭിന്നശേഷി മേഖലയില്‍ നവീന പദ്ധതികള്‍ നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്ന അക്കര ഫൗണ്ടേഷന്റെ നവീകരിച്ച സ്പീച് തെറാപ്പി ബ്ലോക്ക്, കമ്പ്യൂട്ടര്‍ ലാബ്, വെബ്‌സൈറ്റ് എന്നിവയുടെ ഉദ്ഘാടനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ആദൂര്‍ എസ്.ഐ രത്‌നാകരന്‍, മാസ്റ്റര്‍ ആസിം വെളിമണ്ണ (ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പീസ് അവാര്‍ഡ് ഫൈനലിസ്റ്റ്) എന്നിവര്‍ നിര്‍വഹിച്ചു. ഭിന്നശേഷി മേഖലയില്‍ സമഗ്ര പദ്ധതിയാണ് കാസര്‍കോടിന് ആവശ്യമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ എം.പി പറഞ്ഞു. അക്കര ഫൗണ്ടേഷന്‍ മാനേജര്‍ യാസര്‍ മുഹമ്മദ് വാഫി സ്വാഗതം പറഞ്ഞു. മുളിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് […]

മുളിയാര്‍: ഭിന്നശേഷി മേഖലയില്‍ നവീന പദ്ധതികള്‍ നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്ന അക്കര ഫൗണ്ടേഷന്റെ നവീകരിച്ച സ്പീച് തെറാപ്പി ബ്ലോക്ക്, കമ്പ്യൂട്ടര്‍ ലാബ്, വെബ്‌സൈറ്റ് എന്നിവയുടെ ഉദ്ഘാടനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ആദൂര്‍ എസ്.ഐ രത്‌നാകരന്‍, മാസ്റ്റര്‍ ആസിം വെളിമണ്ണ (ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പീസ് അവാര്‍ഡ് ഫൈനലിസ്റ്റ്) എന്നിവര്‍ നിര്‍വഹിച്ചു. ഭിന്നശേഷി മേഖലയില്‍ സമഗ്ര പദ്ധതിയാണ് കാസര്‍കോടിന് ആവശ്യമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ എം.പി പറഞ്ഞു. അക്കര ഫൗണ്ടേഷന്‍ മാനേജര്‍ യാസര്‍ മുഹമ്മദ് വാഫി സ്വാഗതം പറഞ്ഞു. മുളിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കുഞ്ഞമ്പു നമ്പ്യാര്‍, പഞ്ചായത്തംഗം ശ്യാമള, കെപി മുഹമ്മദ് കുഞ്ഞ്, പിസി കുമാരന്‍, മൊയ്തീന്‍ കെ അബ്ബാസ്, മുഹമ്മദ് കുഞ്ഞി പള്ളിക്കല്‍, പുരുഷോത്തമന്‍, നോയല്‍ സംസാരിച്ചു. ജിസ്‌ന ലക്ഷ്മണ്‍ നന്ദി പറഞ്ഞു. ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും ഉന്നമനത്തിനായി വ്യത്യസ്ത പദ്ധതികളാണ് അക്കര ഫൗണ്ടേഷന്‍ നടത്തി കൊണ്ടിരിക്കുന്നത്. നിലവില്‍ ഇരുനൂറോളം കുട്ടികള്‍ക്ക് സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, ബിഹേവിര്‍ തെറാപ്പി, ഒക്കുപാഷന്‍ തെറാപ്പി, സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ എന്നിവ നല്‍കി വരുന്നുണ്ട്.

Related Articles
Next Story
Share it