ബി.ആര്‍ക്ക് പ്രവേശന പരീക്ഷയില്‍ കാസര്‍കോട് സ്വദേശിക്ക് റാങ്ക്

കാസര്‍കോട്: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അഖിലേന്ത്യാ തലത്തില്‍ നടത്തിയ ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ കോഴ്‌സിനുള്ള പ്രവേശന പരീക്ഷയില്‍ ഒ.ബി.സി വിഭാഗത്തില്‍ കാസര്‍കോട് സ്വദേശി അഞ്ചാം റാങ്ക് നേടി. ചെമനാട് സ്വദേശിയായ അഫ്രാസ് അഹ്‌മദാണ് അഭിമാന നേട്ടം സ്വന്തമാക്കിയത്. ദുബായില്‍ എഞ്ചിനീയര്‍മാരായ കുഞ്ഞി അഹ്‌മദിന്റെയും തബ്ഷീറയുടേയും മകനായ അഫ്രാസ് കോട്ടയം മാന്നാനം കുരിയാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് പ്ലസ്ടു പഠനം നടത്തിയത്. കാസര്‍കോട്ടെ പഴയകാല ന്യൂസ് ഏജന്റും കവിയുമായ എം.എച്ച്. സീതിയുടെ പേരമകനാണ്.

കാസര്‍കോട്: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അഖിലേന്ത്യാ തലത്തില്‍ നടത്തിയ ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ കോഴ്‌സിനുള്ള പ്രവേശന പരീക്ഷയില്‍ ഒ.ബി.സി വിഭാഗത്തില്‍ കാസര്‍കോട് സ്വദേശി അഞ്ചാം റാങ്ക് നേടി. ചെമനാട് സ്വദേശിയായ അഫ്രാസ് അഹ്‌മദാണ് അഭിമാന നേട്ടം സ്വന്തമാക്കിയത്. ദുബായില്‍ എഞ്ചിനീയര്‍മാരായ കുഞ്ഞി അഹ്‌മദിന്റെയും തബ്ഷീറയുടേയും മകനായ അഫ്രാസ് കോട്ടയം മാന്നാനം കുരിയാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് പ്ലസ്ടു പഠനം നടത്തിയത്.
കാസര്‍കോട്ടെ പഴയകാല ന്യൂസ് ഏജന്റും കവിയുമായ എം.എച്ച്. സീതിയുടെ പേരമകനാണ്.

Related Articles
Next Story
Share it