എം.ഡി.എസ് പരീക്ഷയില്‍ കാസര്‍കോട് സ്വദേശിനിക്ക് ഒന്നാംറാങ്ക്

കാസര്‍കോട്: ബംഗളൂരു രാജീവ്ഗാന്ധി യൂണിവേഴ്‌സിറ്റി എം.ഡി.എസ് പരീക്ഷയില്‍ കാസര്‍കോട് സ്വദേശിനിക്ക് ഒന്നാംറാങ്ക്. പൈവളിഗെ കാടൂര്‍ സ്വദേശിനിയും ഹാസന്‍ ശ്രീ ഹസനബ്ബ ഡെന്റല്‍ കോളേജ് ആന്റ് ഹോസ്പിറ്റല്‍ വിദ്യാര്‍ത്ഥിനിയുമായ ഡോ. സകീബ അലിയാണ് റാങ്ക് നേട്ടത്തോടെ നാടിന് അഭിമാനമായത്. എം.ഡി.എസ് കണ്‍സര്‍വേറ്റീവ് ഡെന്റിസ്ട്രി ആന്റ് എന്‍ഡോഡെന്റിക്‌സ് വിഷയത്തിലാണ് റാങ്ക് നേട്ടം. മുഹമ്മദ് അലി കാടൂര്‍-സുഹ്‌റ അലി ദമ്പതികളുടെ മകളും ഷാഹില്‍ സിനാന്‍ കട്ടത്തടുക്കയുടെ ഭാര്യയുമാണ്.

Related Articles
Next Story
Share it