കാസര്‍കോട് നഗരസഭ ഭിന്നശേഷിക്കാര്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കാസര്‍കോട്: നഗരസഭ ഭിന്നശേഷിക്കാര്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ചെയര്‍മാര്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. 18 വയസിന് മുകളിലുള്ള മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും കിടപ്പുരോഗികള്‍ക്കും വാക്‌സിനേഷന്‍ മൊബൈല്‍ യൂണിറ്റുകള്‍ വഴി ലഭ്യമാക്കാനുള്ള നടപടികള്‍ ആരോഗ്യ വകുപ്പും കേരള സാമൂഹ്യ സുരക്ഷ മിഷന്‍ വയോമിത്രം യൂണിറ്റുമായി ചേര്‍ന്ന് അടിയന്തിരമായി പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്.എസ്.എം ജില്ലാ കോര്‍ഡിനേറ്റര്‍ ജിഷോ, വളണ്ടിയര്‍മാരായ ശാന്തി കൃഷ്ണ, നിഷ, മഹ്‌സൂം, അര്‍ഷക്, ഷഹീദ്, അയാസ് സംബന്ധിച്ചു. ലിസ്റ്റ് പ്രകാരം ഫോണില്‍ […]

കാസര്‍കോട്: നഗരസഭ ഭിന്നശേഷിക്കാര്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ചെയര്‍മാര്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. 18 വയസിന് മുകളിലുള്ള മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും കിടപ്പുരോഗികള്‍ക്കും വാക്‌സിനേഷന്‍ മൊബൈല്‍ യൂണിറ്റുകള്‍ വഴി ലഭ്യമാക്കാനുള്ള നടപടികള്‍ ആരോഗ്യ വകുപ്പും കേരള സാമൂഹ്യ സുരക്ഷ മിഷന്‍ വയോമിത്രം യൂണിറ്റുമായി ചേര്‍ന്ന് അടിയന്തിരമായി പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്.എസ്.എം ജില്ലാ കോര്‍ഡിനേറ്റര്‍ ജിഷോ, വളണ്ടിയര്‍മാരായ ശാന്തി കൃഷ്ണ, നിഷ, മഹ്‌സൂം, അര്‍ഷക്, ഷഹീദ്, അയാസ് സംബന്ധിച്ചു.
ലിസ്റ്റ് പ്രകാരം ഫോണില്‍ ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. കാസര്‍കോട് നഗരസഭാ ബില്‍ഡിങ്ങിലുള്ള വയോമിത്രം ഓഫീസിലാണ് ഹെല്‍പ് ഡെസ്‌ക്ക് പ്രവര്‍ത്തിക്കുക. ഭാരത് ബഡ്‌സ് സ്‌കൂളിലെ ജീവനക്കാരും അക്കര ഫൗണ്ടേഷന്‍ വളണ്ടിയര്‍മാരുമാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഒരാഴ്ച കൊണ്ട് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കും.
ഭിന്നശേഷി ഉള്ളവര്‍ അത് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും ആധാറും ഹെല്‍പ് ഡെസ്‌ക്കില്‍ നിന്ന് ഫോണ്‍ വിളിക്കുന്ന സമയം കൈയില്‍ കരുതേണ്ടതും അതിന്റെ പകര്‍പ്പ് വാട്ട്‌സാപ്പ് വഴി അയച്ചു നല്‍കേണ്ടതുമാണ്. വാട്ട്‌സാപ്പ് സൗകര്യം ഇല്ലാത്തവരാണെങ്കില്‍ ബന്ധപ്പെട്ട ജനപ്രതിനിധികള്‍ വഴി അവരുടെ വിവരങ്ങള്‍ ശേഖരിക്കും. ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക. ഭിന്നശേഷിക്കാരും കിടപ്പിലായവരും രജിസ്‌ട്രേഷന് ഹെല്‍പ് ഡെസ്‌കിലേക്ക് വരേണ്ടതില്ല. എല്ലാവരേയും അങ്ങോട്ട് വിളിച്ചു ബന്ധപ്പെടും. വിട്ടുപോയിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട കൗണ്‍സിലര്‍മാരും ആര്‍.ആര്‍.ടികളുമാണ് ഹെല്‍പ് ഡെസ്‌ക്കുമായി ബന്ധപ്പെടേണ്ടത്.

Related Articles
Next Story
Share it