കാസര്‍കോട്: നഗരസഭ 2021-22 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്മാന് അഡ്വ. വി.എം മുനീര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ്, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ റീത്ത, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, കെ. രജനി, മുന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം പ്രസംഗിച്ചു. വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് അബ്ബാസ് ബീഗം സ്വാഗതവും നഗരസഭാ സെക്രട്ടറി കെ. മനോഹര്‍ നന്ദിയും പറഞ്ഞു.