കാസര്‍കോട് നഗരസഭ ആദ്യ ഫലം പ്രഖ്യാപിച്ചു: മൂന്ന് വാര്‍ഡില്‍ മുസ്‌ലിംലീഗിന് വിജയം

കാസര്‍കോട്: നഗരസഭയിലെ ആദ്യഫലം പ്രഖ്യാപിച്ചു. ചേരങ്കൈ ഒന്നാംവാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി മുസ്താഖ് ചേരങ്കൈ 72 വോട്ടിന് വിജയിച്ചു. മുസ്താഖിന് 327 വോട്ടും. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സിദ്ദീഖ് ചേരങ്കൈ 255 വോട്ടും ബിജെ.പി സ്ഥാനാര്‍ത്ഥി മനോരന് 217 വോട്ടും ലഭിച്ചു. രണ്ടാം വാര്‍ഡില്‍ മുസ്‌ലിംലീഗിലെ അബ്ബാസ് ബീഗം 232 വോട്ടിന് വിജയിച്ചു. അബ്ബാസിന് 510 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി മാമു കൊപ്പരക്ക് 281 വോട്ടും ലഭിച്ചു. ബി.ജെ.പിക്ക് 46 വോട്ടും ലഭിച്ചു. കഴിഞ്ഞ തവണ മുസ്‌ലിംലീഗ് റിബല്‍ […]

കാസര്‍കോട്: നഗരസഭയിലെ ആദ്യഫലം പ്രഖ്യാപിച്ചു. ചേരങ്കൈ ഒന്നാംവാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി മുസ്താഖ് ചേരങ്കൈ 72 വോട്ടിന് വിജയിച്ചു. മുസ്താഖിന് 327 വോട്ടും. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സിദ്ദീഖ് ചേരങ്കൈ 255 വോട്ടും ബിജെ.പി സ്ഥാനാര്‍ത്ഥി മനോരന് 217 വോട്ടും ലഭിച്ചു. രണ്ടാം വാര്‍ഡില്‍ മുസ്‌ലിംലീഗിലെ അബ്ബാസ് ബീഗം 232 വോട്ടിന് വിജയിച്ചു. അബ്ബാസിന് 510 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി മാമു കൊപ്പരക്ക് 281 വോട്ടും ലഭിച്ചു. ബി.ജെ.പിക്ക് 46 വോട്ടും ലഭിച്ചു. കഴിഞ്ഞ തവണ മുസ്‌ലിംലീഗ് റിബല്‍ സ്ഥാനാര്‍ത്ഥി വിജയിച്ച അടുക്കത്ത്ബയല്‍ വാര്‍ഡ് ലീഗ് തിരിച്ചുപിടിച്ചു. ഇവിടെ മുസ്‌ലിംലീഗിലെ ഷംസീദ ഫിറോസ് 172 വോട്ടിന് വിജയിച്ചു.

Related Articles
Next Story
Share it