കാസര്‍കോട് മുനിസിപ്പല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ്: 3 ലീഗ് കൗണ്‍സിലര്‍മാര്‍ക്കും 2 ക്ലബ്ബ് പ്രതിനിധികള്‍ക്കും എതിരില്ലാതെ വിജയം
കാസര്‍കോട്: കാസര്‍കോട് മുനിസിപ്പല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ 3 മുസ്‌ലിം ലീഗ് കൗണ്‍സിലര്‍മാര്‍ക്ക് എതിരില്ലാതെ വിജയം. വനിതാ വിഭാഗത്തില്‍ ഷംസീദ ഫിറോസ്, സിയാന ഹനീഫ്, പട്ടികജാതി/പട്ടികവര്‍ഗ്ഗം വിഭാഗത്തില്‍ റീത്ത ആര്‍ എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. 5 കൗണ്‍സിലര്‍മാരെയാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്ക് വോട്ടിംഗിലൂടെ തിരഞ്ഞെടുക്കേണ്ടിയിരുന്നത്. വനിതാ, പട്ടികജാതി/പട്ടികവര്‍ഗ്ഗം വിഭാഗത്തില്‍ ലീഗിതര കൗണ്‍സിലര്‍മാര്‍ നാമ നിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നില്ല. ജനറല്‍ വിഭാഗത്തിലെ രണ്ട് സ്ഥാനത്തേക്ക് മൂന്ന് കൗണ്‍സിലര്‍മാര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിനാല്‍ രണ്ട് പേരെ തിരഞ്ഞെടുക്കാന്‍ വോട്ടിംഗ് വേണ്ടി […]

കാസര്‍കോട്: കാസര്‍കോട് മുനിസിപ്പല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ 3 മുസ്‌ലിം ലീഗ് കൗണ്‍സിലര്‍മാര്‍ക്ക് എതിരില്ലാതെ വിജയം. വനിതാ വിഭാഗത്തില്‍ ഷംസീദ ഫിറോസ്, സിയാന ഹനീഫ്, പട്ടികജാതി/പട്ടികവര്‍ഗ്ഗം വിഭാഗത്തില്‍ റീത്ത ആര്‍ എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. 5 കൗണ്‍സിലര്‍മാരെയാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്ക് വോട്ടിംഗിലൂടെ തിരഞ്ഞെടുക്കേണ്ടിയിരുന്നത്. വനിതാ, പട്ടികജാതി/പട്ടികവര്‍ഗ്ഗം വിഭാഗത്തില്‍ ലീഗിതര കൗണ്‍സിലര്‍മാര്‍ നാമ നിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നില്ല.
ജനറല്‍ വിഭാഗത്തിലെ രണ്ട് സ്ഥാനത്തേക്ക് മൂന്ന് കൗണ്‍സിലര്‍മാര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിനാല്‍ രണ്ട് പേരെ തിരഞ്ഞെടുക്കാന്‍ വോട്ടിംഗ് വേണ്ടി വരും. കൗണ്‍സിലില്‍ മുസ്ലിം ലീഗ് അംഗങ്ങള്‍ ഭൂരിപക്ഷമായതിനാല്‍ ലീഗ് അംഗങ്ങള്‍ തന്നെ അനായാസം വിജയിക്കും. മമ്മു ചാല, സിദ്ദീഖ് ചക്കര എന്നിവരാണ് ലീഗ് സ്ഥാനാര്‍ത്ഥികള്‍.
സ്‌പോര്‍ട്‌സ് സംഘടനകളുടെ പ്രതിനിധികളായി കൊല്ലമ്പാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി ഖലീല്‍ ഷൈഖ് കൊല്ലമ്പാടി കെ.എം, ബങ്കരക്കുന്ന് സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് സമീര്‍ ബി.എ എന്നിവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.