കാസര്‍കോട് നഗരസഭാ സെക്രട്ടറി മുഹമ്മദ് ഷാഫിയുടെ സഹോദരീ ഭര്‍ത്താവും മകളും കനാലില്‍ മുങ്ങി മരിച്ചു
കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ പുതിയ സാരഥികളുടെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കത്തിനിടെ സഹോദരീ ഭര്‍ത്താവിന്റെയും മകളുടെയും ദാരുണാന്ത്യം. നഗരസഭാ സെക്രട്ടറി മുഹമ്മദ് ഷാഫിക്ക് കനത്ത ആഘാതമായി. നഗരസഭാ സെക്രട്ടറി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് തിരുവനന്തപുരം സ്വദേശിയായ മുഹമ്മദ് ഷാഫിയെ കനത്ത ആഘാതമേല്‍പ്പിച്ച് സഹോദരീ ഭര്‍ത്താവിന്റെയും മകളുടെയും അന്ത്യമുണ്ടായത്. ഉത്തര്‍പ്രദേശില്‍ ഡാമിനോടു ചേര്‍ന്നുള്ള കനാലില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മുഹമ്മദ് ഷാഫിയുടെ ഏക സഹോദരി റാഫിയുടെ ഭര്‍ത്താവ് തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്ത് നസിയ കോട്ടേജില്‍ […]

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ പുതിയ സാരഥികളുടെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കത്തിനിടെ സഹോദരീ ഭര്‍ത്താവിന്റെയും മകളുടെയും ദാരുണാന്ത്യം. നഗരസഭാ സെക്രട്ടറി മുഹമ്മദ് ഷാഫിക്ക് കനത്ത ആഘാതമായി. നഗരസഭാ സെക്രട്ടറി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് തിരുവനന്തപുരം സ്വദേശിയായ മുഹമ്മദ് ഷാഫിയെ കനത്ത ആഘാതമേല്‍പ്പിച്ച് സഹോദരീ ഭര്‍ത്താവിന്റെയും മകളുടെയും അന്ത്യമുണ്ടായത്.
ഉത്തര്‍പ്രദേശില്‍ ഡാമിനോടു ചേര്‍ന്നുള്ള കനാലില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മുഹമ്മദ് ഷാഫിയുടെ ഏക സഹോദരി റാഫിയുടെ ഭര്‍ത്താവ് തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്ത് നസിയ കോട്ടേജില്‍ ടി.പി. ഹസൈനാറും (61), ഹസൈനാറിന്റെ മകള്‍ നസിയ ഷാരോണും (31) മുങ്ങിമരിച്ചത്. ലളിത്പുര്‍ മാതടില അണക്കെട്ടിനോടു ചേര്‍ന്ന വെള്ളച്ചാട്ടത്തിനു താഴെയുള്ള സീതാകുണ്ടില്‍ ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ലളിത്പുര്‍ തല്‍ബെഹത്ത് കേന്ദ്രീയ വിദ്യാലയത്തിലെ ഇംഗ്ലിഷ് അധ്യാപികയും അറിയപ്പെടുന്ന കഥാകൃത്തുമാണ് നസിയ ഷാരോണ്‍. നസിയയുടെ അഞ്ചുവയസ്സുള്ള മകള്‍ ഫൈസിയ കനാലില്‍ ഒഴുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ രക്ഷിക്കാനായി ഹസൈനാറും നസിയയും കനാലില്‍ ചാടുകയായിരുന്നു. എന്നാല്‍ ഇരുവരെയും ഒഴുക്കില്‍പ്പെട്ട് കാണാതായി. ഓടിക്കൂടിയ ഗ്രാമവാസികള്‍ കുട്ടിയെ രക്ഷപ്പെടുത്തിയിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ശേഷം നസിയയുടെയും ഹസൈനാരുടെയും മൃതദേഹങ്ങള്‍ മുങ്ങല്‍ വിദഗ്ധര്‍ പുറത്തെടുത്തു.
മൃതദേഹങ്ങള്‍ ഇന്ന് രാത്രിയോടെ കിളിമാനൂരില്‍ എത്തിക്കും. നസിയയുടെ ഏക മകളാണ് ഫൈസിയ. 3 വര്‍ഷം മുന്‍പാണു ലളിത്പുരിലെ കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപികയായി ജോലിക്കു ചേര്‍ന്നത്.
വിജയ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഹസൈനാര്‍ ആറ് മാസം മുമ്പാണ് റിട്ടയര്‍ ചെയ്തത്. നസിയയുടെ ആദ്യ ഇംഗ്ലിഷ് കഥാസമാഹാരം 5 വര്‍ഷം മുമ്പ് ആമസോണ്‍ പുറത്തിറക്കിയിരുന്നു. ഭര്‍ത്താവ് ഷാരോണ്‍ ഡിജിറ്റല്‍ സിനിമാ മേഖലയില്‍ എഞ്ചിനീയറാണ്.