എയിംസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടും ഇന്ധനവില വര്‍ധനവിനെതിരെയും കാസര്‍കോട് നഗരസഭ പ്രമേയം

കാസര്‍കോട്: ആരോഗ്യമേഖലയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട്ട് അത്യാധുനിക, ജനോപകാരപ്രദമായ ആസ്പത്രിയുടെ ആവശ്യം പരിഗണിച്ച് എയിംസ് അനുവദിക്കുന്നതിന് നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് നഗരസഭാ പ്രമേയം. ഖാലിദ് പച്ചക്കാട് അവതരിപ്പിച്ച് സഹീര്‍ ആസിഫ് പിന്തുണച്ച പ്രമേയം കേന്ദ്രസര്‍ക്കാറിനോടും കേരള സര്‍ക്കാറിനോടും ഇക്കാര്യം ആവശ്യപ്പെട്ടു. അതേസമയം രാജ്യത്തെ ഇന്ധനവില വര്‍ധനവിനെതിരെയും പ്രമേയം അവതരിപ്പിച്ചു. കേന്ദ്ര-കേരള സര്‍ക്കാര്‍ പൊതുജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ഇന്ധന വിലയില്‍ ഉണ്ടാകുന്ന വര്‍ധനവ് അവശ്യസാധനങ്ങളുടെയും വില വര്‍ധിക്കാന്‍ കാരണമാവുന്നുവെന്നും ഇന്ധന വിലവര്‍ധനവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ […]

കാസര്‍കോട്: ആരോഗ്യമേഖലയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട്ട് അത്യാധുനിക, ജനോപകാരപ്രദമായ ആസ്പത്രിയുടെ ആവശ്യം പരിഗണിച്ച് എയിംസ് അനുവദിക്കുന്നതിന് നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് നഗരസഭാ പ്രമേയം. ഖാലിദ് പച്ചക്കാട് അവതരിപ്പിച്ച് സഹീര്‍ ആസിഫ് പിന്തുണച്ച പ്രമേയം കേന്ദ്രസര്‍ക്കാറിനോടും കേരള സര്‍ക്കാറിനോടും ഇക്കാര്യം ആവശ്യപ്പെട്ടു. അതേസമയം രാജ്യത്തെ ഇന്ധനവില വര്‍ധനവിനെതിരെയും പ്രമേയം അവതരിപ്പിച്ചു. കേന്ദ്ര-കേരള സര്‍ക്കാര്‍ പൊതുജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ഇന്ധന വിലയില്‍ ഉണ്ടാകുന്ന വര്‍ധനവ് അവശ്യസാധനങ്ങളുടെയും വില വര്‍ധിക്കാന്‍ കാരണമാവുന്നുവെന്നും ഇന്ധന വിലവര്‍ധനവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ നികുതി ഇനത്തില്‍ കുറവ് വരുത്തണമെന്നും മമ്മു ചാല അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. 25 അംഗങ്ങള്‍ ഇതിനെ പിന്തുണച്ചു.

Related Articles
Next Story
Share it