കാസര്‍കോട് നഗരസഭാ ചെയര്‍മാനേയും പഞ്ചായത്ത് അധ്യക്ഷന്‍മാരേയും ഞായറാഴ്ച പ്രഖ്യാപിക്കും, അബ്ബാസ് ബീഗത്തിന്റെ പേര് നിര്‍ദ്ദേശിച്ച് മുസ്ലിംലീഗ് മണ്ഡലം ഭാരവാഹികള്‍

കാസര്‍കോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന് ഭരണം ലഭിച്ച കാസര്‍കോട് നഗരസഭയിലടക്കം അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ എന്നിവരെ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി ഞായറാഴ്ച രാവിലെ പ്രഖ്യാപിക്കാനിരിക്കെ, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്ക് രണ്ടാം വാര്‍ഡില്‍ നിന്ന് വിജയിച്ച അബ്ബാസ് ബീഗത്തിന്റെ പേര് മുസ്ലിംലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ നിര്‍ദ്ദേശിച്ചു. നേരത്തെ മുസ്ലിംലീഗ് മുനിസിപ്പല്‍ കമ്മിറ്റിയും മുനിസിപ്പല്‍ പാര്‍ലമെന്ററി ബോര്‍ഡും 24-ാം വാര്‍ഡില്‍ നിന്ന് വിജയിച്ച അഡ്വ. വി.എം മുനീറിന്റെ പേര് മേല്‍കമ്മിറ്റിക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് അബ്ബാസിന്റെ […]

കാസര്‍കോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന് ഭരണം ലഭിച്ച കാസര്‍കോട് നഗരസഭയിലടക്കം അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ എന്നിവരെ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി ഞായറാഴ്ച രാവിലെ പ്രഖ്യാപിക്കാനിരിക്കെ, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്ക് രണ്ടാം വാര്‍ഡില്‍ നിന്ന് വിജയിച്ച അബ്ബാസ് ബീഗത്തിന്റെ പേര് മുസ്ലിംലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ നിര്‍ദ്ദേശിച്ചു. നേരത്തെ മുസ്ലിംലീഗ് മുനിസിപ്പല്‍ കമ്മിറ്റിയും മുനിസിപ്പല്‍ പാര്‍ലമെന്ററി ബോര്‍ഡും 24-ാം വാര്‍ഡില്‍ നിന്ന് വിജയിച്ച അഡ്വ. വി.എം മുനീറിന്റെ പേര് മേല്‍കമ്മിറ്റിക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് അബ്ബാസിന്റെ പേര് മണ്ഡലം ഭാരവാഹികള്‍ നിര്‍ദ്ദേശിച്ചത്. നേരത്തെ മുനിസിപ്പല്‍ പാര്‍ലമെന്റി ബോര്‍ഡ് നിര്‍ദ്ദേശിച്ച മുനീറിന്റെ പേരും കാസര്‍കോട് മണ്ഡലം മുസ്ലിംലീഗ് ഭാരവാഹികള്‍ നിര്‍ദ്ദേശിച്ച അബ്ബാസ് ബീഗത്തിന്റെ പേരും ചേര്‍ത്ത ലിസ്റ്റ് അന്തിമ തീരുമാനത്തിനായി കാസര്‍കോട് മണ്ഡലം പാര്‍ലമെന്ററി ബോര്‍ഡ് മേല്‍കമ്മിറ്റിക്ക് അയച്ചു.
ഞായറാഴ്ച രാവിലെ ചേരുന്ന മുസ്ലിംലീഗ് പാര്‍ലമെന്ററി ബോര്‍ഡ് നിശ്ചയിക്കുന്ന ചെയര്‍മാനെയും വൈസ് ചെയര്‍പേഴ്‌സണേയും ഞായറാഴ്ച ഉച്ചയോടെ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി പ്രഖ്യാപിക്കും. ഇതോടെ, മുനീറായിരിക്കുമോ അബ്ബാസ് ബീഗമായിരിക്കുമോ കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ എന്ന കാര്യത്തില്‍ അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. രണ്ടു ദിവസം മുമ്പാണ് ആദ്യം മുസ്ലിംലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയും പിന്നീട് മുനിസിപ്പല്‍ പാര്‍മെന്ററി ബോര്‍ഡും യോഗം ചേര്‍ന്ന് വി.എം മുനീറിന്റെ പേര് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ച് തീരുമാനത്തിനായി മേല്‍കമ്മിറ്റിക്ക് അയച്ചത്. ഇതിന് പിന്നാലെ വെള്ളിയാഴ്ച മുസ്ലിംലീഗ് കാസര്‍കോട് മണ്ഡലം ഭാരവാഹികള്‍ ചേര്‍ന്ന് ഐക്യകണ്‌ഠേന അബ്ബാസ് ബീഗത്തിന്റെ പേരും നിര്‍ദ്ദേശിക്കുകയായിരുന്നു. ശനിയാഴ്ച ചേര്‍ന്ന കാസര്‍കോട് മണ്ഡലം പാര്‍ലമെന്ററി യോഗം രണ്ടു നിര്‍ദ്ദേശങ്ങളും ജില്ലാ പാര്‍ലമെന്ററി ബോര്‍ഡിന്റെ തീരുമാനത്തിന് വിടുകയായിരുന്നു. മുസ്ലിംലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത്, ജനറല്‍ സെക്രട്ടറി കെ. അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ട്രഷറര്‍ മാഹിന്‍ കേളോട്ട്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, എം.എസ് മുഹമ്മദ് കുഞ്ഞി, യൂസഫ് ഉളുവാര്‍ എന്നിവര്‍ ചേരുന്നതാണ് മുസ്ലിംലീഗ് കാസര്‍കോട് മണ്ഡലം പാര്‍ലമെന്ററി കമ്മിറ്റി.
കാസര്‍കോട് നഗരസഭക്ക് പുറമെ ജില്ലയിലെ മുസ്ലിംലീഗ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ അധ്യക്ഷന്മാരേയും ഉപാധ്യക്ഷന്‍മാരേയും ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് മുസ്ലിംലീഗിന്റെ ഒരു ജില്ലാ നേതാവ് പറഞ്ഞു. തിങ്കളാഴ്ചയാണ് നഗരസഭാ അധ്യക്ഷന്‍മാരും ഉപാധ്യക്ഷന്‍മാരും അധികാരമേല്‍ക്കുന്നത്.

Related Articles
Next Story
Share it