കാസര്‍കോട്: നഗരത്തിലെ ഇരുപതാം വാര്‍ഡില്‍ ഫിഷ് മാര്‍ക്കറ്റിന് സമീപത്തെ നൂറില്‍ പരം കുടുംബങ്ങള്‍ താമസിക്കുന്ന മാര്‍ക്കറ്റ് കുന്നിലേക്ക് ഏറെ കാലത്തെ ആവശ്യമായിരുന്ന റോഡ് ഗതാഗതം യാതാര്‍ത്ഥ്യമായി. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള പഴയ നടവരികള് പൊളിച്ച് മാറ്റി നിര്‍മ്മിച്ച പുതിയ കോണ്‍ക്രീറ്റ് റോഡ് കാസര്‍കോഡ് നഗരസഭാ വൈസ് ചെയര്മാന് എല്‍.എ മഹമൂദ് ഹാജി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ റാഷിദ് പൂരണം അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി ഷാഫി, ആസിഫ് എവറസ്റ്റ്, ജാഫര്‍ കമാല്‍, റഫീഖ് മശ്രിക്, ഷാഹുല്‍ ഹമീദ്, നൗഷാദ് കരിപ്പൊടി, ഷെരീഫ് മാര്‍ക്കറ്റ്, സക്കരിയ എം.എ, സിദ്ധീഖ് ചേരങ്കൈ, വഹാബ് മാര്‍ക്കറ്റ്, മഷൂദ് കെ.എ, മൊയ്തീന് കെ. എ, ഗംഗാധരന്, സതീശന്, ഷാനവാസ്, മുജീബ് എക്സ്പ്രസ്, നൗഷാദ് കരാട്ടെ, ഇ.ഐ മുഹമ്മദ് കുഞ്ഞി, കെ.എം റഫീഖ്, കബീര്‍ എന്‍.എം, ഹിഷാം പൂരണം തുടങ്ങിയവര്‍ സംബന്ധിച്ചു.