മാരകമായ എം.ഡി.എം.എയുമായി മയക്ക് മരുന്നുമായി കാസർകോട്ട് യുവാവ് അറസ്റ്റിൽ

കാസർകോട്: മാരകമായ എം.ഡി.എം.എ. മയക്ക് മരുന്നുമായി യുവാവിനെ കാസർകോട് പോലീസ് അറസ്റ്റ് ചെയ്തു. തളങ്കര ചെമനാട് കോമ്പൗണ്ടിലെ സുലൈമാൻ രിഫായി (27) യെയാണ് ശനിയാഴ്ച്ച വൈകീട്ട് തളങ്കര സക്കുൾ ഗ്രൗണ്ടിന് സമീപം വെച്ച് എസ്.ഐ. ഷേക്ക് അബ്ദുൽ റസാക്കും സംഘവും പിടികൂടിയത്.നിരവധി കേസിലെ പ്രതിയായ രിഫായിക്ക് കാപ്പ ചുമത്തപ്പെട്ടിരുന്നു. ഇതനുസരിച്ച് പിടികൂടാൻ പോലീസ് പോകുന്നതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പിടികൂടുകയായിരുന്നു.ഇയാളുടെ പാൻ്റിൻ്റെ പോക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു മയക്ക് മരുന്ന്. മയക്ക് മരുന്ന് ഉപയോഗിക്കുന്ന പൈപ്പ്, ലെറ്റർ, ചപ്പ് […]

കാസർകോട്: മാരകമായ എം.ഡി.എം.എ. മയക്ക് മരുന്നുമായി യുവാവിനെ കാസർകോട് പോലീസ് അറസ്റ്റ് ചെയ്തു. തളങ്കര ചെമനാട് കോമ്പൗണ്ടിലെ സുലൈമാൻ രിഫായി (27) യെയാണ് ശനിയാഴ്ച്ച വൈകീട്ട് തളങ്കര സക്കുൾ ഗ്രൗണ്ടിന് സമീപം വെച്ച് എസ്.ഐ. ഷേക്ക് അബ്ദുൽ റസാക്കും സംഘവും പിടികൂടിയത്.നിരവധി കേസിലെ പ്രതിയായ രിഫായിക്ക് കാപ്പ ചുമത്തപ്പെട്ടിരുന്നു. ഇതനുസരിച്ച് പിടികൂടാൻ പോലീസ് പോകുന്നതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പിടികൂടുകയായിരുന്നു.ഇയാളുടെ പാൻ്റിൻ്റെ പോക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു മയക്ക് മരുന്ന്. മയക്ക് മരുന്ന് ഉപയോഗിക്കുന്ന പൈപ്പ്, ലെറ്റർ, ചപ്പ് മിക്സ് ചെയ്ത പൊടി എന്നിവയും പിടിച്ചെടുത്തതായും എസ്.ഐ. പറഞ്ഞു. വിതരണത്തിനാണ് എം.ഡി.എം.എ. കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. പോലീസ് ഓഫീസർമാരായ സജീവൻ, ശ്രീകാന്ത്, രതീഷ്, ജെയിംസ് എന്നിവരും എസ്.ഐ.ക്കൊപ്പം ഉണ്ടായിരുന്നു.ഞായറാഴ്ച്ച കോടതിയിൽ ഹാജരാക്കും.

Related Articles
Next Story
Share it