ഉപയോഗിച്ച പാചക എണ്ണ ഇനി ഇന്ധനമാകും; സംസ്ഥാനത്തെ ആദ്യ ബയോഡീസല്‍ പ്ലാന്റ് കാസര്‍കോട്ട്
കാസര്‍കോട്: ബ്രിട്ടീഷ് വ്യവസായിയുടെ നേതൃത്വത്തില്‍ പാചക എണ്ണ ബയോ ഡീസലാക്കി മാറ്റുന്ന സംസ്ഥാനത്തെ ആദ്യ പ്ലാന്റ് കാസര്‍കോട്ട് സ്ഥാപിക്കുന്നു. കുമ്പള അനന്തപുരത്തെ വ്യവസായ പാര്‍ക്കില്‍ രണ്ടേക്കര്‍ സ്ഥലത്താണ് പ്രതിമാസം 500 ടണ്‍ ബയോ ഡീസല്‍ ഉത്പാദന ശേഷിയുള്ള ഫാക്ടറി ആരംഭിക്കുന്നത്. ബ്രീട്ടീഷുകാരനായ കാള്‍ വില്യംസ് ഫീല്‍ഡറിന്റെ ഉടമസ്ഥതയിലുള്ള ന്യൂട്രല്‍ ഫ്യൂവല്‍സും കോഴിക്കോട് സ്വദേശിയായ ഹക്സര്‍ മാനേജിങ് ഡയരക്ടറായ ഖത്തര്‍ ആസ്ഥാനമായ എറീഗോ ബയോ ഫ്യൂവല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. വീടുകള്‍, ഹോട്ടലുകള്‍, ബേക്കറികള്‍, […]

കാസര്‍കോട്: ബ്രിട്ടീഷ് വ്യവസായിയുടെ നേതൃത്വത്തില്‍ പാചക എണ്ണ ബയോ ഡീസലാക്കി മാറ്റുന്ന സംസ്ഥാനത്തെ ആദ്യ പ്ലാന്റ് കാസര്‍കോട്ട് സ്ഥാപിക്കുന്നു. കുമ്പള അനന്തപുരത്തെ വ്യവസായ പാര്‍ക്കില്‍ രണ്ടേക്കര്‍ സ്ഥലത്താണ് പ്രതിമാസം 500 ടണ്‍ ബയോ ഡീസല്‍ ഉത്പാദന ശേഷിയുള്ള ഫാക്ടറി ആരംഭിക്കുന്നത്. ബ്രീട്ടീഷുകാരനായ കാള്‍ വില്യംസ് ഫീല്‍ഡറിന്റെ ഉടമസ്ഥതയിലുള്ള ന്യൂട്രല്‍ ഫ്യൂവല്‍സും കോഴിക്കോട് സ്വദേശിയായ ഹക്സര്‍ മാനേജിങ് ഡയരക്ടറായ ഖത്തര്‍ ആസ്ഥാനമായ എറീഗോ ബയോ ഫ്യൂവല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. വീടുകള്‍, ഹോട്ടലുകള്‍, ബേക്കറികള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ച എണ്ണ ശേഖരിച്ച് വിവിധ പ്രക്രിയകളിലൂടെ സംസ്‌കരിച്ചാണ് ഡീസല്‍ നിര്‍മാണം.
ദൂബായ്, അബുദാബി, ബഹ്റിന്‍, ഒമാന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ന്യൂട്രല്‍സ് ഫ്യൂവല്‍സിന്റെ ബയോ ഡീസല്‍ പ്ലാന്റ് വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഒമാന്‍, ഖത്തര്‍, ടുണീഷ്യ എന്നിവിടങ്ങളില്‍ ബയോ ഡീസല്‍ ഉത്പാദനം നടത്തുന്ന കമ്പനിയാണ് എറീഗോ.
കാള്‍ വില്യംസ് ഫീല്‍ഡറിന്റെ നേതൃത്വത്തില്‍ കമ്പനി പ്രതിനിധികള്‍ ബുധനാഴ്ച അനന്തപുരത്തെത്തി പ്ലാന്റിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി. അടുത്ത പ്ലാന്റ് എവിടെയെന്ന അന്വേഷണത്തിനൊടുവിലാണ് കാസര്‍കോട്ടെ സാധ്യത മനസിലാക്കി അനന്തപുരത്തെത്തിയതെന്ന് കമ്പനി പ്രതിനിധികള്‍ ഉത്തരദേശത്തോട് പറഞ്ഞു. ഡിസംബറോടെ പ്ലാന്റ് പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അനന്തപുരത്തെത്തിയ കമ്പനി പ്രതിനിധികള്‍ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിനെ സന്ദര്‍ശിച്ച് പ്ലാന്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു. നൂതനമായ വ്യവസായ സംരംഭത്തിന് എല്ലാ സഹായങ്ങളും ജില്ലാ കലക്ടര്‍ വാഗ്ദാനം ചെയ്തു.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത് കുമാര്‍, വ്യവസായ വകുപ്പിലെ മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.