യു.എ. ഖാദറിന്റെ ഓര്‍മ്മകള്‍ അയവിറക്കി കാസര്‍കോട്

കാസര്‍കോട്: കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ യു.എ. ഖാദറിനെ കുറിച്ചുള്ള ഓര്‍മ്മയില്‍ നിറയുകയാണ് കാസര്‍കോട്. 2016 ജനുവരിയില്‍ തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളില്‍ 1991 -92 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച 'തിരുമുറ്റത്ത്' സാഹിത്യോത്സവിലെ മുഖ്യാതിഥികളില്‍ ഒരാള്‍ യു.എ. ഖാദറായിരുന്നു. പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ്. മാധവനും ഡി.ജി.പി. ആയിരുന്ന ജേക്കബ് തോമസും പ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരിയും സിനിമാ സംവിധായകന്‍ ലാല്‍ ജോസും റഫീഖ് അഹ്‌മദ്, സന്തോഷ് ഏച്ചിക്കാനം, ബാര ഭാസ്‌കരന്‍, മുരുകന്‍ കാട്ടാക്കട, റൂബിന്‍ […]

കാസര്‍കോട്: കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ യു.എ. ഖാദറിനെ കുറിച്ചുള്ള ഓര്‍മ്മയില്‍ നിറയുകയാണ് കാസര്‍കോട്. 2016 ജനുവരിയില്‍ തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളില്‍ 1991 -92 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച 'തിരുമുറ്റത്ത്' സാഹിത്യോത്സവിലെ മുഖ്യാതിഥികളില്‍ ഒരാള്‍ യു.എ. ഖാദറായിരുന്നു. പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ്. മാധവനും ഡി.ജി.പി. ആയിരുന്ന ജേക്കബ് തോമസും പ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരിയും സിനിമാ സംവിധായകന്‍ ലാല്‍ ജോസും റഫീഖ് അഹ്‌മദ്, സന്തോഷ് ഏച്ചിക്കാനം, ബാര ഭാസ്‌കരന്‍, മുരുകന്‍ കാട്ടാക്കട, റൂബിന്‍ തിരുമല, കാര്‍ട്ടൂണിസ്റ്റ് പി.വി. കൃഷ്ണന്‍, പ്രകാശ് ബാര, ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, ഫൈസല്‍ ഏളേറ്റില്‍ തുടങ്ങിയ പ്രമുഖരും അണിനിരന്ന ദ്വിദിന സാഹിത്യോത്സവില്‍ സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് വയ്യായ്കക്കിടയിലും യു.എ. ഖാദര്‍ എത്തിയത്. അദ്ദേഹം നടത്തിയ സുദീര്‍ഘമായ പ്രസംഗം നിറഞ്ഞ സദസ് സാകൂതം ശ്രവിക്കുന്നുണ്ടായിരുന്നു. റഹ്‌മാന്‍ തായലങ്ങാടിയാണ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചത്. രത്‌നാകരന്‍ മാങ്ങാട്, ഇബ്രാഹിം ബേവിഞ്ച, ഡോ. അംബികാസുതന്‍ മാങ്ങാട്, പി. അപ്പുക്കുട്ടന്‍ മാസ്റ്റര്‍, ഇ.പി. രാജഗോപാലന്‍, പി.വി.കെ. പനയാല്‍, റുഖയ്യ എം.കെ., പി.എസ്. ഹമീദ്, നാരായണന്‍ പെരിയ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിക്കുകയുണ്ടായി. യു.എ. ഖാദര്‍ പങ്കെടുത്ത കാസര്‍കോട്ടെ അവസാനത്തെ പരിപാടിയായിരുന്നു അത്. ശുഹൈബ് കെ.എ., നൗഫല്‍ തളങ്കര, സര്‍ഫറാസ്, ഗഫൂര്‍ ഊദ് തുടങ്ങിയവരായിരുന്നു ഉത്തരമലബാറിന് ഒരിക്കലും മറക്കാനാവാത്ത തിരുമുറ്റത്ത് സാഹിത്യോത്സവിന്റെ മുഖ്യ സംഘാടകര്‍. 1974ല്‍ തളങ്കര ഗവ മുസ്ലിം ഹൈസ്‌കൂളില്‍ നടന്ന സമസ്ത കേരള സാഹിത്യ സമ്മേളനത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലായിരുന്നു തിരുമുറ്റത്ത് സാഹിത്യോത്സവ്.

Related Articles
Next Story
Share it