ഹോള്‍സെയില്‍ വസ്ത്രവ്യാപാര രംഗത്ത് ശ്രദ്ധേയരായ കലാ കേന്ദ്രയുടെ പുതിയ ഷോറൂം കാസര്‍കോട്ട് തുറന്നു

കാസര്‍കോട്: ഹോള്‍സെയില്‍ വസ്ത്രവ്യാപാര രംഗത്ത് ഒന്നര പതിറ്റാണ്ടിലേറെയായി കര്‍ണാടകയിലും കേരളത്തിലും ശ്രദ്ധ പിടിച്ചു പറ്റിയ മംഗലാപുരം ആസ്ഥാനമായുള്ള കലാ കേന്ദ്രയുടെ പുതിയ ഷോറൂം കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിലെ സെഞ്ച്വറി പാര്‍ക്ക് ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ.വി.എം.മുനീര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ വസ്ത്രലോകത്തിന്റെ എല്ലാ ധാരകളെയും കോര്‍ത്തിണക്കിക്കൊണ്ട് ഏറ്റവും മികച്ചതും വൈവിധ്യവുമാര്‍ന്ന വസ്ത്രവിസ്മയം അത്യാകര്‍ഷക വിലയില്‍ കാസര്‍കോട്ടെ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ടെന്ന് പാര്‍ട്ണര്‍മാരായ മൊയ്തീന്‍ പെര്‍ള, കലാം പെര്‍ള […]

കാസര്‍കോട്: ഹോള്‍സെയില്‍ വസ്ത്രവ്യാപാര രംഗത്ത് ഒന്നര പതിറ്റാണ്ടിലേറെയായി കര്‍ണാടകയിലും കേരളത്തിലും ശ്രദ്ധ പിടിച്ചു പറ്റിയ മംഗലാപുരം ആസ്ഥാനമായുള്ള കലാ കേന്ദ്രയുടെ പുതിയ ഷോറൂം കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിലെ സെഞ്ച്വറി പാര്‍ക്ക് ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ.വി.എം.മുനീര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ വസ്ത്രലോകത്തിന്റെ എല്ലാ ധാരകളെയും കോര്‍ത്തിണക്കിക്കൊണ്ട് ഏറ്റവും മികച്ചതും വൈവിധ്യവുമാര്‍ന്ന വസ്ത്രവിസ്മയം അത്യാകര്‍ഷക വിലയില്‍ കാസര്‍കോട്ടെ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ടെന്ന് പാര്‍ട്ണര്‍മാരായ മൊയ്തീന്‍ പെര്‍ള, കലാം പെര്‍ള എന്നിവര്‍ അറിയിച്ചു. സാരികള്‍, റെഡിമെയ്ഡുകള്‍, ഡ്രസ് മെറ്റീരിയലുകള്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരം ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.

Related Articles
Next Story
Share it