കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കണം-എന്‍.എം.സി.സി
കാസര്‍കോട്: തറക്കല്ലിട്ട് ഏഴു വര്‍ഷമായിട്ടും പണിപൂര്‍ത്തിയാകാതെ കിടക്കുന്ന ഉക്കിനടുക്കയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എത്രയും പെട്ടന്ന് പ്രവര്‍ത്തനമാരംഭിക്കണമെന്ന് നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് കാസര്‍കോട് ചാപ്റ്റര്‍ വാര്‍ഷിക ജനറല്‍ ബോഡി ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് സംസ്ഥാനമൊട്ടുക്കും ചര്‍ച്ചാവിഷയമായ ജില്ലയിലെ ആരോഗ്യരംഗത്തെ പിന്നോക്കാവസ്ഥക്ക് പരിഹാരമാകുന്ന പ്രസ്തുത കോളേജിന്റെ അവശേഷിക്കുന്ന ഹോസ്റ്റല്‍ കെട്ടിടങ്ങളുടെയും സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന്റെയും സബ്‌സ്റ്റേഷന്റേയും കളിസ്ഥലത്തിന്റെയും വാട്ടര്‍ ട്രീറ്റ്‌മെന്റ് സംവിധാനത്തിന്റേയും മറ്റു അനുബന്ധകെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനും മറ്റും സമര്‍പ്പിക്കപ്പെട്ട 230 കോടി രൂപയുടെ പദ്ധതിക്ക് എത്രയും പെട്ടന്ന് […]

കാസര്‍കോട്: തറക്കല്ലിട്ട് ഏഴു വര്‍ഷമായിട്ടും പണിപൂര്‍ത്തിയാകാതെ കിടക്കുന്ന ഉക്കിനടുക്കയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എത്രയും പെട്ടന്ന് പ്രവര്‍ത്തനമാരംഭിക്കണമെന്ന് നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് കാസര്‍കോട് ചാപ്റ്റര്‍ വാര്‍ഷിക ജനറല്‍ ബോഡി ആവശ്യപ്പെട്ടു.
കോവിഡ് കാലത്ത് സംസ്ഥാനമൊട്ടുക്കും ചര്‍ച്ചാവിഷയമായ ജില്ലയിലെ ആരോഗ്യരംഗത്തെ പിന്നോക്കാവസ്ഥക്ക് പരിഹാരമാകുന്ന പ്രസ്തുത കോളേജിന്റെ അവശേഷിക്കുന്ന ഹോസ്റ്റല്‍ കെട്ടിടങ്ങളുടെയും സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന്റെയും സബ്‌സ്റ്റേഷന്റേയും കളിസ്ഥലത്തിന്റെയും വാട്ടര്‍ ട്രീറ്റ്‌മെന്റ് സംവിധാനത്തിന്റേയും മറ്റു അനുബന്ധകെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനും മറ്റും സമര്‍പ്പിക്കപ്പെട്ട 230 കോടി രൂപയുടെ പദ്ധതിക്ക് എത്രയും പെട്ടന്ന് അംഗീകാരം നല്‍കണം. ആസ്പത്രി ബ്ലോക്കിന്റെ നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തീകരിച്ച് കോളേജും ആസ്പത്രിയും എത്രയും പെട്ടന്ന് പ്രവര്‍ത്തനമാരംഭിക്കണം.
യോഗം എന്‍.എം.സി.സി വൈസ് പ്രസിഡണ്ട് ടി.കെ രമേശ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ചാപ്റ്റര്‍ ചെയര്‍മാന്‍ കെ.എസ് അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.വി ഹനീഷ് കുമാര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
കാസര്‍കോട് ചാപ്റ്റര്‍ ജനറല്‍ കണ്‍വീനര്‍ എ.കെ ശ്യാംപ്രസാദ് റിപ്പോര്‍ട്ടും ട്രഷറര്‍ റാഫി ബെണ്ടിച്ചാല്‍ വരവ്‌ചെലവ് കണക്കും അവതരിപ്പിച്ചു.
കെ.സി ഇര്‍ഷാദ്, മുജീബ് അഹ്‌മദ്, പ്രസാദ് എം.എന്‍, മുഹമ്മദ് റഹീസ്, എം.എ സലാഹുദ്ദീന്‍, എന്‍.എ അബ്ദുല്‍ ഖാദര്‍, അഭിലാഷ് കെ.വി, മഹ്‌മൂദ് ഇബ്രാഹിം എരിയാല്‍, ജലീല്‍ മുഹമ്മദ് കക്കണ്ടം, അബ്ദുല്‍ സമദ് എന്‍.കെ, മുഹമ്മദലി മുണ്ടാങ്കുലം, ഗൗതം ഭക്ത, സന്ദീപ് ഭട്ട്, ഷംസീര്‍ റസൂല്‍, അബ്ദുല്ല മുഹമ്മദ് സംസാരിച്ചു.
ഭാരവാഹികള്‍: എ.കെ ശ്യാംപ്രസാദ് (ചെയര്‍.), മുജീബ് അഹ്‌മദ് (ജന.കണ്‍.), കെ.സി ഇര്‍ഷാദ് (വൈസ് ചെയര്‍.), പ്രസാദ് എം.എന്‍ (ജോ.കണ്‍.), റാഫി ബെണ്ടിച്ചാല്‍ (ട്രഷ.).
എന്‍.എം.സി.സി മാനേജിംഗ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട കെ.എസ് അന്‍വര്‍ സാദത്തിനെ യോഗം അനുമോദിച്ചു.