കാസര്‍കോട് എക്‌സ്പാട്രിയേറ്റ്സ് അസോസിയേഷന്റെ ആറാമത് വിദ്യാഭ്യാസ അവാര്‍ഡ് ദാനം 26ന്

കാസര്‍കോട്: കുവൈത്തിലെ കാസര്‍കോട് ജില്ലക്കാരുടെ പൊതു വേദിയായ കാസര്‍കോട് എക്‌സ്പാട്രിയേറ്റ്സ് അസോസിയേഷന്റെ ആറാമത് വിദ്യാഭ്യാസ അവാര്‍ഡ് ദാന ചടങ്ങ് 26ന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ പുതിയ ബസ് സ്റ്റാന്റ്് പരിസരത്തുള്ള ക്യാപിറ്റല്‍ ഇന്നിന്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാഥിതിയായി പങ്കെടുക്കും. എസ്.എസ്. എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ സംഘടനയുടെ അംഗങ്ങളുടെ മക്കള്‍ക്കാണ് എല്ലാ വര്‍ഷവും അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. എണ്‍പത് ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച കുട്ടികളുടെ രക്ഷിതാക്കളില്‍ […]

കാസര്‍കോട്: കുവൈത്തിലെ കാസര്‍കോട് ജില്ലക്കാരുടെ പൊതു വേദിയായ കാസര്‍കോട് എക്‌സ്പാട്രിയേറ്റ്സ് അസോസിയേഷന്റെ ആറാമത് വിദ്യാഭ്യാസ അവാര്‍ഡ് ദാന ചടങ്ങ് 26ന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ പുതിയ ബസ് സ്റ്റാന്റ്് പരിസരത്തുള്ള ക്യാപിറ്റല്‍ ഇന്നിന്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാഥിതിയായി പങ്കെടുക്കും. എസ്.എസ്. എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ സംഘടനയുടെ അംഗങ്ങളുടെ മക്കള്‍ക്കാണ് എല്ലാ വര്‍ഷവും അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. എണ്‍പത് ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്ന് ലഭിച്ച അപേക്ഷയില്‍ നിന്നു തിരഞ്ഞെടുത്ത ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാര്‍ക്ക് കാഷ് അവാര്‍ഡും മൊമെന്റോയും മറ്റുള്ളവര്‍ക്ക് മൊമെന്റോയും നല്‍കി ആദരിക്കും.
കുവൈത്തിലെ പ്രവാസി സംഘടന ആണെങ്കിലും ജില്ലയില്‍ സാമൂഹ്യ ജീവകാരുണ്യ രംഗത്ത് നിരവധി പ്രവര്‍ത്തനങ്ങളാണ് സംഘടന നടത്തിയിട്ടുള്ളത്. എന്‍ഡോസള്‍ഫാന്‍ മൂലം രോഗബാധിതരായവര്‍ക്കുള്ള ചികിത്സാ സഹായം, മലയോര മേഖലയിലെ നിരവധി നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് ഭക്ഷണസാധനങ്ങള്‍, ജില്ലയിലെ ബഡ്സ് സ്‌കൂളുകള്‍ക്ക് ആവശ്യമായ സാന്ത്വന സഹായം, ജനറല്‍ ആസ്പത്രിയില്‍ നവജാത ശിശുക്കള്‍ക്ക് ആവശ്യമായ ജീവന്‍ രക്ഷാ ഉപകരണം, ജില്ലാ ആസ്പത്രിയിലെ വാര്‍ഡുകളില്‍ രോഗികള്‍ക്കുള്ള സപ്പോര്‍ട്ടിഗ് അലമാരകള്‍, ഒന്നും രണ്ടും പ്രളയ കാലത്ത് സമയത്ത് സുരക്ഷാകേന്ദ്രത്തിലേക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങള്‍, നിരവധി കുടുംബങ്ങള്‍ക്ക് കിടക്കകളും സംഘടന നല്‍കിയിരുന്നു.
കോവിഡ് മൂലം ജോലിയും ശമ്പളവുമില്ലാതെ ബുദ്ധിമുട്ടിലായ നിരവധി പേര്‍ക്ക് തുടക്കത്തില്‍ കുവൈത്തിലും പിന്നീട് അവരുടെ കുടുംബത്തിലെ ബുദ്ധിമുട്ട് മനസ്സിലാക്കി നാട്ടിലും ഭക്ഷണ കിറ്റുകള്‍ എത്തിക്കാന്‍ സംഘടനക്ക് സാധിച്ചിട്ടുണ്ട്. അംഗങ്ങള്‍ക്ക് നിരവധി സഹായ പദ്ധതികള്‍ നല്‍കി. സംഘടനയിലെ അംഗമായിരിക്കെ മരണപ്പെടുന്നവരുടെ കുടുംബത്തെ സഹായിക്കുന്നതിനായി കുടുംബ സഹായ പദ്ധതിയുടെ ഭാഗമായി മൂന്ന് പേരുടെ കുടുംബത്തിനുള്ള സഹായവും, നിലവിലെ ഒരംഗത്തിനുള്ള ചികിത്സാ സഹായവും ചടങ്ങില്‍വെച്ച് നല്‍കും.
വാര്‍ത്താസമ്മേളനത്തില്‍ കെ.ഇ.എ ജനറല്‍ സെക്രട്ടറി സലാം കളനാട്, കോര്‍ഡിനേറ്റര്‍ അഷ്റഫ് തൃക്കരിപ്പൂര്‍, കെ.ഇ. എ മുന്‍ ചെയര്‍മാന്‍ എഞ്ചിനീയര്‍ അബൂബക്കര്‍ നവാസ് തളങ്കര, സമീയുള്ള, കബീര്‍ തളങ്കര സംബന്ധിച്ചു.

Related Articles
Next Story
Share it