കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ കെ.എല്‍.14 ഡവല്പ്‌മെന്റ് ടോക്ക് സീരിസിന് 4ന് തുടക്കമാവും

കാസര്‍കോട്: ജില്ലയുടെ അനിവാര്യമായ വികസന മേഖലകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ആവശ്യമായ നയ സമീപനങ്ങള്‍ സ്വീകരിക്കാനും പദ്ധതികള്‍ രൂപീകരിക്കാനും സംഘടിപ്പിക്കുന്ന കെ.എല്‍. 14 ഡെവല്പ്‌മെന്റ് ടോക്ക് സീരിസിന് സെപ്തംബര്‍ 4ന് തുടക്കമാവും. ശനിയാഴ്ച വൈകിട്ട് 6.30 മുതല്‍ 8.30 വരെ ഗൂഗിള്‍ മീറ്റിലൂടെ കെ.എല്‍ 14 ഡവലപ്‌മെന്റ് ടോക്ക് സീരിസ് ഉദ്ഘാടനം ചെയ്ത് കൊണ്ട് ജില്ലയുടെ പ്രതിനിധികളുമായി ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി ശ്രീ. കെ.എന്‍. ബാലഗോപാല്‍ സംവദിക്കും. ജില്ലയുടെ സമഗ്ര വികസനത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനും ജില്ലയിലെ […]

കാസര്‍കോട്: ജില്ലയുടെ അനിവാര്യമായ വികസന മേഖലകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ആവശ്യമായ നയ സമീപനങ്ങള്‍ സ്വീകരിക്കാനും പദ്ധതികള്‍ രൂപീകരിക്കാനും സംഘടിപ്പിക്കുന്ന കെ.എല്‍. 14 ഡെവല്പ്‌മെന്റ് ടോക്ക് സീരിസിന് സെപ്തംബര്‍ 4ന് തുടക്കമാവും. ശനിയാഴ്ച വൈകിട്ട് 6.30 മുതല്‍ 8.30 വരെ ഗൂഗിള്‍ മീറ്റിലൂടെ കെ.എല്‍ 14 ഡവലപ്‌മെന്റ് ടോക്ക് സീരിസ് ഉദ്ഘാടനം ചെയ്ത് കൊണ്ട് ജില്ലയുടെ പ്രതിനിധികളുമായി ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി ശ്രീ. കെ.എന്‍. ബാലഗോപാല്‍ സംവദിക്കും. ജില്ലയുടെ സമഗ്ര വികസനത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനും ജില്ലയിലെ പ്രകൃതി മാനവ സാമ്പത്തിക വിഭവ ഘടകങ്ങളെ ജനപങ്കാളിത്തത്തോടെ തിരിച്ചറിഞ്ഞ് ഏകോപിപ്പിക്കാനുമാണ് ഇത്തരത്തിലുള്ള നവമാധ്യമ സംവാദ പരമ്പരയ്ക്ക് അവസരം ഒരുക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി വേളയില്‍ ജനകീയാഭിപ്രായത്തിന്റെ വേദിയായ നവമാധ്യമങ്ങളുടെ കൂടി സാധ്യതകള്‍ ഉപയോഗിച്ച് മന്ത്രിമാരോട് സംവദിക്കാനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുമുള്ള അവസരമൊരുക്കുക, ഇതുവഴി ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നതൊക്കെയാണ് ലക്ഷ്യം വയ്ക്കുന്നത്.
സംസ്ഥാനത്തെ വിവിധ വകുപ്പ് മന്ത്രിമാരും ജില്ലയിലെ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഉദ്യോഗസ്ഥരും അതിഥികളായി എത്തുന്ന ചര്‍ച്ചകളാണ് കെ.എല്‍ 14 ഡവല്പ്‌മെന്റ് ടോക്ക് സീരീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുടങ്ങിക്കിടക്കുന്ന പദ്ധതികളും പുതുതായി ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികളും മന്ത്രിമാരുമായി ചര്‍ച്ച ചെയ്യാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനും ഇതുവഴി സാധിക്കും. വിവിധ വിഷയ മേഖലയിലെ വിദഗ്ദരും ഗവേഷകരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും യുവാക്കളും വിദ്യാര്‍ഥികളും സ്ത്രീകളും കുട്ടികളും ട്രാന്‍സ്‌ജെന്റേഴ്‌സും അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമടക്കം തിരഞ്ഞെടുത്ത ആളുകള്‍ ഈ ഉദ്യമത്തില്‍ പങ്കാളികളാവും. സംവാദത്തിലൂടെ സ്വാംശീകരിക്കുന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് ആസൂത്രണ സമിതിയുടെയും ജില്ലാ പഞ്ചായത്ത് ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായിരിക്കുന്ന വിദ്യാര്‍ത്ഥികളുടെയും സഹായത്തോടെ വിവിധ മേഖലകളില്‍ സമഗ്രവികസനത്തിനായുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കാനാണ് ജില്ലാ പഞ്ചായത്ത് ഉദ്ദേശിക്കുന്നത്.

Related Articles
Next Story
Share it