കാസര്‍കോട് ജില്ലയില്‍ 532 പേര്‍ക്ക് കൂടി കോവിഡ്, സംസ്ഥാനത്ത് 19,894 പേര്‍ക്ക്

കാസര്‍കോട്: ജില്ലയില്‍ 532 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 620 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 21 ശതമാനമാണ്. നിലവില്‍ 6718 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 144 ആയി ഉയര്‍ന്നു. വീടുകളില്‍ 29604 പേരും സ്ഥാപനങ്ങളില്‍ 1103 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 30707 പേരാണ്. പുതിയതായി 1642 പേരെ കൂടി നിരീക്ഷണത്തിലാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 512 […]

കാസര്‍കോട്: ജില്ലയില്‍ 532 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 620 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 21 ശതമാനമാണ്. നിലവില്‍ 6718 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 144 ആയി ഉയര്‍ന്നു.
വീടുകളില്‍ 29604 പേരും സ്ഥാപനങ്ങളില്‍ 1103 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 30707 പേരാണ്. പുതിയതായി 1642 പേരെ കൂടി നിരീക്ഷണത്തിലാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 512 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 621 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
71353 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 64114 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂര്‍ 2034, എറണാകുളം 1977, പാലക്കാട് 1970, കൊല്ലം 1841, ആലപ്പുഴ 1530, കോഴിക്കോട് 1306, കണ്ണൂര്‍ 991, കോട്ടയം 834, ഇടുക്കി 675, പത്തനംതിട്ട 517, വയനാട് 249 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,013 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2983, കൊല്ലം 2579, പത്തനംതിട്ട 1113, ആലപ്പുഴ 2333, കോട്ടയം 1278, ഇടുക്കി 986, എറണാകുളം 3439, തൃശൂര്‍ 2403, പാലക്കാട് 2730, മലപ്പുറം 4131, കോഴിക്കോട് 2669, വയനാട് 213, കണ്ണൂര്‍ 1537, കാസര്‍ഗോഡ് 619 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 887 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Related Articles
Next Story
Share it