കാസര്‍കോട് ജില്ലയില്‍ 523 പേര്‍ക്ക് കൂടി കോവിഡ്, സംസ്ഥാനത്ത് 18,607 പേർക്ക്

കാസര്‍കോട്: ജില്ലയില്‍ 523 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 863 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6219 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 360 ആയി ഉയര്‍ന്നു. വീടുകളില്‍ 28578 പേരും സ്ഥാപനങ്ങളില്‍ 1188 പേരുമുള്‍പ്പെടെ ജില്ലയില്‍ 29766 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. പുതിയതായി 1630 പേരെ കൂടി നിരീക്ഷണത്തിലാക്കി. 113095 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 105975 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. സംസ്ഥാനത്ത് ഇന്ന് 18,607 […]

കാസര്‍കോട്: ജില്ലയില്‍ 523 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 863 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6219 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 360 ആയി ഉയര്‍ന്നു. വീടുകളില്‍ 28578 പേരും സ്ഥാപനങ്ങളില്‍ 1188 പേരുമുള്‍പ്പെടെ ജില്ലയില്‍ 29766 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. പുതിയതായി 1630 പേരെ കൂടി നിരീക്ഷണത്തിലാക്കി. 113095 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 105975 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
സംസ്ഥാനത്ത് ഇന്ന് 18,607 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 3051, തൃശൂര്‍ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075, കണ്ണൂര്‍ 1012, കോട്ടയം 942, ആലപ്പുഴ 941, തിരുവനന്തപുരം 933, വയനാട് 551, പത്തനംതിട്ട 441, ഇടുക്കി 433 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 52 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 266 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

Related Articles
Next Story
Share it