കാസര്‍കോട് ജില്ലയില്‍ 493 പേര്‍ക്ക് കൂടി കോവിഡ്, സംസ്ഥാനത്ത് 12,443 പേർക്ക്

കാസര്‍കോട്: ജില്ലയില്‍ 493 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 539 പേര്‍ക്ക് നെഗറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 11.9 ശതമാനമാണ്. നിലവില്‍ 3459 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 192 ആയി ഉയര്‍ന്നു. വീടുകളില്‍ 18734 പേരും സ്ഥാപനങ്ങളില്‍ 750 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 19484 പേരാണ്. 79866 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 75759 പേര്‍ക്ക് കോവിഡ് നെഗറ്റീവായിട്ടുണ്ട്. കേരളത്തില്‍ ഇന്ന് 12,443 പേര്‍ക്കാണ് […]

കാസര്‍കോട്: ജില്ലയില്‍ 493 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 539 പേര്‍ക്ക് നെഗറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 11.9 ശതമാനമാണ്.
നിലവില്‍ 3459 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 192 ആയി ഉയര്‍ന്നു.
വീടുകളില്‍ 18734 പേരും സ്ഥാപനങ്ങളില്‍ 750 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 19484 പേരാണ്. 79866 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 75759 പേര്‍ക്ക് കോവിഡ് നെഗറ്റീവായിട്ടുണ്ട്.
കേരളത്തില്‍ ഇന്ന് 12,443 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട് 806, ആലപ്പുഴ 796, കോട്ടയം 640, കണ്ണൂര്‍ 527, പത്തനംതിട്ട 433, ഇടുക്കി 324, വയനാട് 222 എന്നിങ്ങനേയാണ്
മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ടി.പി.ആര്‍. 8ന് താഴെയുള്ള 178, ടി.പി.ആര്‍. 8നും 20നും ഇടയ്ക്കുള്ള 633, ടി.പി.ആര്‍. 20നും 30നും ഇടയ്ക്കുള്ള 208, ടി.പി.ആര്‍. 30ന് മുകളിലുള്ള 16 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
കാസര്‍കോട് ജില്ലയിൽ ബേഡഡുക്ക, മധൂര്‍ എന്നീ പ്രദേശങ്ങളിൽ ടി.പി.ആര്‍ 30ല്‍ കൂടുതലാണ്.
തിരുവനന്തപുരം അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്, മണമ്പൂര്‍, മംഗലാപുരം, പനവൂര്‍, പോത്തന്‍കോട്, എറണാകുളം ചിറ്റാറ്റുകര, പാലക്കാട് നാഗലശേരി, നെന്മാറ, വല്ലപ്പുഴ, മലപ്പുറം തിരുനാവായ, വയനാട് ജില്ലയിലെ മൂപ്പൈനാട് എന്നിവയാണ് ടി.പി.ആര്‍ 30ല്‍ കൂടുതലുള്ള
മറ്റു പ്രദേശങ്ങള്‍.

Related Articles
Next Story
Share it