34 ലക്ഷത്തിന്റെ കാരുണ്യവുമായി ചിന്മയ മിഷന്‍; ജനറല്‍ ആസ്പത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റെത്തി

കാസര്‍കോട്: കാസര്‍കോട് ചിന്മയ മിഷന്റെ വകയായി കാസര്‍കോട് ജനറല്‍ ആസ്പത്രിക്ക് പുതിയ ഓക്‌സിജന്‍ പ്ലാന്റെത്തി. 34 ലക്ഷം രൂപ ചെലവിട്ടാണ് ചിന്മയ മിഷന്‍ ഓക്‌സിജന്‍ പ്ലാന്റ് സമ്മാനിച്ചത്. ഒരു മിനിട്ടില്‍ 160 ലിറ്റര്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് സമ്മാനിച്ചത്. ഇത് ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്ന് ജനറല്‍ ആസ്പത്രി സൂപ്രണ്ട് ഡോ. കെ. രാജാറാം പറഞ്ഞു. കോവിഡ് രോഗികളുടെ എണ്ണം അധികരിക്കുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ ക്ഷാമമുള്ളതായി ശ്രദ്ധയില്‍പെട്ടതോടെയാണ് ചിന്മയ മിഷന്‍ കാരുണ്യ കൈനീട്ടവുമായി രംഗത്തെത്തിയത്. പത്ത് ലക്ഷം […]

കാസര്‍കോട്: കാസര്‍കോട് ചിന്മയ മിഷന്റെ വകയായി കാസര്‍കോട് ജനറല്‍ ആസ്പത്രിക്ക് പുതിയ ഓക്‌സിജന്‍ പ്ലാന്റെത്തി. 34 ലക്ഷം രൂപ ചെലവിട്ടാണ് ചിന്മയ മിഷന്‍ ഓക്‌സിജന്‍ പ്ലാന്റ് സമ്മാനിച്ചത്. ഒരു മിനിട്ടില്‍ 160 ലിറ്റര്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് സമ്മാനിച്ചത്. ഇത് ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്ന് ജനറല്‍ ആസ്പത്രി സൂപ്രണ്ട് ഡോ. കെ. രാജാറാം പറഞ്ഞു.
കോവിഡ് രോഗികളുടെ എണ്ണം അധികരിക്കുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ ക്ഷാമമുള്ളതായി ശ്രദ്ധയില്‍പെട്ടതോടെയാണ് ചിന്മയ മിഷന്‍ കാരുണ്യ കൈനീട്ടവുമായി രംഗത്തെത്തിയത്. പത്ത് ലക്ഷം രൂപ ചെലവില്‍ അനുബന്ധ സൗകര്യങ്ങള്‍ കാസര്‍കോട് നഗരസഭയുടെ സഹകരണത്തോടെ ഒരുക്കും. മണിക്കൂറില്‍ 500 ലിറ്റര്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റ് ആസ്പത്രിയുടെ പുതിയ കെട്ടിടത്തില്‍ സജ്ജമാക്കുമെന്ന് സൂപ്രണ്ട് പറഞ്ഞു.

Related Articles
Next Story
Share it