കാസര്‍കോട് സി.എച്ച്. സെന്ററിന് ദുബായ് ജില്ലാ കെ.എം.സി.സി അഞ്ചുലക്ഷം രൂപ നല്‍കും

ദുബായ്: കാസര്‍കോട് ജില്ലാ മുസ്ലിംലീഗ് കമ്മിറ്റിയുടെ കീഴില്‍ ആരംഭിക്കുന്ന സി.എച്ച്. സെന്ററിനു ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി ആദ്യ ഘട്ടത്തില്‍ അഞ്ചു ലക്ഷം രൂപ നല്‍കുമെന്ന് ദുബായ് കെ.എം.സി.സി. ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്‍., ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ അറിയിച്ചു. 2021ലെ ജീവകാരുണ്യ പദ്ധതിയായ ഇഫാദ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അഞ്ചു ലക്ഷം രൂപ നല്‍കുന്നത്. സി.എച്ച്. സെന്റര്‍ ഇന്ന് ലക്ഷോപലക്ഷം ജനങ്ങള്‍ക്ക് ആശ്വാസമേകുന്നുണ്ടെന്നും ആതുര […]

ദുബായ്: കാസര്‍കോട് ജില്ലാ മുസ്ലിംലീഗ് കമ്മിറ്റിയുടെ കീഴില്‍ ആരംഭിക്കുന്ന സി.എച്ച്. സെന്ററിനു ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി ആദ്യ ഘട്ടത്തില്‍ അഞ്ചു ലക്ഷം രൂപ നല്‍കുമെന്ന് ദുബായ് കെ.എം.സി.സി. ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്‍., ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ അറിയിച്ചു.
2021ലെ ജീവകാരുണ്യ പദ്ധതിയായ ഇഫാദ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അഞ്ചു ലക്ഷം രൂപ നല്‍കുന്നത്.
സി.എച്ച്. സെന്റര്‍ ഇന്ന് ലക്ഷോപലക്ഷം ജനങ്ങള്‍ക്ക് ആശ്വാസമേകുന്നുണ്ടെന്നും ആതുര ശുശ്രൂഷാ സേവന രംഗത്ത് സി.എച്ച്. സെന്ററുകള്‍ നല്‍കുന്ന വിലമതിക്കാനാവാത്ത സേവനങ്ങള്‍ തുല്യത ഇല്ലാത്തതാണെന്നും കെ.എം.സി.സി. ഭാരവാഹികള്‍ പറഞ്ഞു.
ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ട്രഷറര്‍ ഹനീഫ് ടി.ആര്‍., ഭാരവാഹികളായ റാഫി പള്ളിപ്പുറം, റഷീദ് ഹാജി കല്ലിങ്കാല്‍, സി.എച്ച്. നൂറുദ്ദീന്‍, മഹ്‌മൂദ് ഹാജി പൈവളിഗെ, ഇ.ബി. അഹ്‌മദ് ചെടേക്കല്‍, അഡ്വ.ഇബ്രാഹിം ഖലീല്‍, ഹസൈനാര്‍ ബീജന്തടുക്ക, അഷ്‌റഫ് പാവൂര്‍, സലാം തട്ടാനാച്ചേരി, കെ.പി. അബ്ബാസ് കളനാട്, ഫൈസല്‍ മൊഹ്‌സിന്‍ തളങ്കര, യൂസുഫ് മുക്കൂട്, എന്‍.സി. മുഹമ്മദ്, ശരീഫ് പൈക്ക, ഹാഷിം പടിഞ്ഞാര്‍ സംബന്ധിച്ചു. ജില്ലാ ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it