കാസര്‍കോട്ട് കാലിഗ്രാഫി ഫെസ്റ്റ് ഡിസംബര്‍ 18ന്

കാസര്‍കോട്: പുതുതലമുറയുടെ ഇഷ്ട കലയായ കാലിഗ്രാഫിയുടെ സാങ്കേതിക വശങ്ങളും എഴുത്ത് രീതികളും അറിയാന്‍ സുവര്‍ണ്ണാവസരം. കാസര്‍കോട്ട് കാലിഗ്രാഫിക് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. കാലിഗ്രാഫിക് മത്സരം, എക്‌സിബിഷന്‍, കാലിഗ്രാഫി വര്‍ക്ക് ഷോപ്പ് എന്നിവയാണ് കലീമാത്; കാലിഗ്രാഫി ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. കാസര്‍കോട് ആര്‍ട് ഫോറമാണ് (കാഫ്) സംഘാടകര്‍. കാലിഗ്രാഫി എന്ന് പറഞ്ഞാല്‍ രണ്ട് വാക്കുകള്‍ ചേര്‍ന്ന ഗ്രീക്ക് പദമാണ്. കാലോസ് എന്ന് പറയുന്ന മനോഹരം എന്ന വാക്കും ഗ്രാഫി എന്ന് പറയുന്ന കൈയ്യക്ഷരം എന്ന വാക്കും ലോപിച്ചാണ് കാലിഗ്രാഫി എന്ന പദമുണ്ടായത്. […]

കാസര്‍കോട്: പുതുതലമുറയുടെ ഇഷ്ട കലയായ കാലിഗ്രാഫിയുടെ സാങ്കേതിക വശങ്ങളും എഴുത്ത് രീതികളും അറിയാന്‍ സുവര്‍ണ്ണാവസരം. കാസര്‍കോട്ട് കാലിഗ്രാഫിക് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. കാലിഗ്രാഫിക് മത്സരം, എക്‌സിബിഷന്‍, കാലിഗ്രാഫി വര്‍ക്ക് ഷോപ്പ് എന്നിവയാണ് കലീമാത്; കാലിഗ്രാഫി ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. കാസര്‍കോട് ആര്‍ട് ഫോറമാണ് (കാഫ്) സംഘാടകര്‍.

കാലിഗ്രാഫി എന്ന് പറഞ്ഞാല്‍ രണ്ട് വാക്കുകള്‍ ചേര്‍ന്ന ഗ്രീക്ക് പദമാണ്. കാലോസ് എന്ന് പറയുന്ന മനോഹരം എന്ന വാക്കും ഗ്രാഫി എന്ന് പറയുന്ന കൈയ്യക്ഷരം എന്ന വാക്കും ലോപിച്ചാണ് കാലിഗ്രാഫി എന്ന പദമുണ്ടായത്. കാലിഗ്രാഫി എല്ലാ ഭാഷയിലുമുണ്ടെങ്കിലും അറബിക് കാലിഗ്രാഫിയാണ് ഇന്ന് ലോകത്ത് ഏറ്റവും പ്രചാരം നേടിയ കാലിഗ്രാഫി ശൈലി. അതുകൊണ്ട് തന്നെ ഈമേഖലയില്‍ താല്പര്യമുള്ളവര്‍ക്ക് കാലിഗ്രാഫിയെപ്പറ്റി കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനും വേണ്ടിയാണ് ലോക അറബിക് ഭാഷാ ദിനമായ ഡിസംബര്‍ 18ന് കാലിഗ്രാഫി ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

കാലിഗ്രാഫി മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 12 X18 ഇഞ്ച് സൈസില്‍ കുറയാത്ത കാന്‍വാസിലോ, പേപ്പറിലോ അറബിക് സൂക്തങ്ങള്‍ വീട്ടില്‍ നിന്നു വരച്ച് ഒറിജിനല്‍ ആര്‍ട്ട് വര്‍ക്ക് അയച്ചു തരണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുകയുള്ളു. മത്സരത്തിന് ലഭിച്ച എന്‍ട്രികളെല്ലാം ഡിസംബര്‍ 18ന് ലോക അറബി ഭാഷാ ദിനത്തില്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും. കൂടാതെ കാലിഗ്രാഫി ശില്പശാലയിലും പങ്കെടുക്കാം.

ഒന്നാം സമ്മാനം നേടുന്നവര്‍ക്ക് 15000 രൂപയും രണ്ടാം സമ്മാനം 10000 രുപയുമാണ് പ്രൈസ് മണി. കൂടാത ഗിഫ്റ്റ് വൗച്ചറുകളും സമ്മാനിക്കും. മത്സരത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നതായിരിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നവംബര്‍ 30ന് മുമ്പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്. [email protected], 8086360365

Related Articles
Next Story
Share it