മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് 10ലക്ഷം രൂപ നല്‍കും

കാസര്‍കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10ലക്ഷവും ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഓക്‌സിജന്‍ പ്ലാന്റിന് 5ലക്ഷം രൂപയും നല്‍കാന്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് യോഗം തീരുമാനിച്ചു. പ്രസിഡണ്ട് സി.എ. സൈമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. ബദിയടുക്ക സി.എച്ച്.സിയില്‍ ഐസോലേഷന്‍ വാര്‍ഡ് ഒരുക്കാനും ഗ്രാമപഞ്ചായത്തുകള്‍ക്ക് 1000 പി.പി.ഇ. കിറ്റും 100 ഓക്‌സി മീറ്ററുകളും വിതരണം ചെയ്യാനും ആംബുലന്‍സ് സര്‍വ്വീസ് ഏര്‍പ്പെടുത്താനും തീരുമാനമെടുത്തതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ. സൈമ അറിയിച്ചു.

Related Articles
Next Story
Share it