ഉല്‍പ്പാദന മേഖലക്ക് മുന്‍ഗണ നല്‍കി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

കാസര്‍കോട്: ഉല്‍പ്പാദന മേഖലയുടെ വളര്‍ച്ച, ജലസംരക്ഷണം എന്നിവക്ക് മുന്‍ഗണന നല്‍കി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡണ്ട് പി.എ അഷ്‌റഫലി അവതരിപ്പിച്ചു. 9,23,35,294 രൂപ വരവും, 8,45,19,364 രൂപ ചിലവും 78,15,930 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. എല്ലാവര്‍ക്കും വീട്, സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്ക് സാമൂഹിക നീതി ഉറപ്പു വരുത്തുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ചു. ആരോഗ്യ മേഖലക്ക് 29,15,000 രൂപയും ബജറ്റില്‍ നീക്കിവെച്ചു. ബ്ലോക്ക് പഞ്ചായത്തിന് വിട്ടുകിട്ടിയ […]

കാസര്‍കോട്: ഉല്‍പ്പാദന മേഖലയുടെ വളര്‍ച്ച, ജലസംരക്ഷണം എന്നിവക്ക് മുന്‍ഗണന നല്‍കി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡണ്ട് പി.എ അഷ്‌റഫലി അവതരിപ്പിച്ചു. 9,23,35,294 രൂപ വരവും, 8,45,19,364 രൂപ ചിലവും 78,15,930 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. എല്ലാവര്‍ക്കും വീട്, സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്ക് സാമൂഹിക നീതി ഉറപ്പു വരുത്തുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ചു. ആരോഗ്യ മേഖലക്ക് 29,15,000 രൂപയും ബജറ്റില്‍ നീക്കിവെച്ചു. ബ്ലോക്ക് പഞ്ചായത്തിന് വിട്ടുകിട്ടിയ സ്ഥാപനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് ഫണ്ടില്‍ നിന്നും ലഭിച്ച രണ്ടു കോടി രൂപ ഉപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പൂര്‍ത്തീകരണം ഈ വര്‍ഷം ലക്ഷ്യമിടുന്നു. പാര്‍പ്പിട പദ്ധതിക്കായി 1,09,58,800 രൂപ വകയിരുത്തി. യുവജനക്ഷേമം, കല, സാംസ്‌കാരികം എന്നിവക്കായി നാല് ലക്ഷം രൂപയും നീക്കിവെച്ചു. ലിഫ്റ്റ് സ്ഥാപിക്കുന്ന ജില്ലയിലെ ആദ്യ സര്‍ക്കാര്‍ ഓഫീസായി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിനെ ഈ വര്‍ഷം തന്നെ മാറ്റുമെന്ന് പി.എ അഷ്‌റഫലി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ. ഷൈമ ആമുഖ പ്രഭാഷണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഷറഫ് കര്‍ള, സക്കീന അബ്ദുല്ല ഹാജി, ഖദീജത്ത് സമീന, അംഗങ്ങളായ അശ്വിനി, പ്രേമ ഷെട്ടി, ഹനീഫ പാറ, സീനത്ത് നസീര്‍, കലാഭവന്‍ രാജു, സുകുമാരന്‍ കുതിരപ്പാടി, ബദറുല്‍ മുനീര്‍, ജയന്തി, മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഗോപാലകൃഷ്ണ, ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ട് ശാന്തകുമാരി, സി.വി.ജയിംസ് സംബന്ധിച്ചു.

Related Articles
Next Story
Share it