ഹാട്രിക് വിജയം തേടി കാസര്‍കോട്ട് വീണ്ടും എന്‍.എ നെല്ലിക്കുന്ന്

കാസര്‍കോട്: കാസര്‍കോട്ട് ഹാട്രിക് വിജയത്തിനുള്ള അങ്കത്തിനിറങ്ങുകയാണ് എന്‍.എ നെല്ലിക്കുന്ന് എം എല്‍.എ. 2011ലും 2006ലും കാസര്‍കോട്ട് മികച്ച വിജയം നേടിയ എന്‍.എ. നെല്ലിക്കുന്നിന് മുസ്ലീം ലീഗ് ഒരവസരം കൂടി നല്‍കുകയായിരുന്നു. പ്രവര്‍ത്തകരുമായി സൗഹൃദം കൂടുന്നതിലും എല്ലാവരുമായും ഇടപഴകുന്നതിലും പ്രത്യേകം കഴിവുള്ള നേതാവ് എന്ന നിലയില്‍ എന്‍.എ നെല്ലിക്കുന്നിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രവര്‍ത്തകരില്‍ ആവേശമുണ്ടാക്കിയിട്ടുണ്ട്. ജില്ലാ ലീഗ് പ്രസിഡണ്ട് ടി.ഇ. അബ്ദുല്ലയുടെ പേരും അവസാന നിമിഷം വരെ രംഗത്തുണ്ടായിരുന്നു. യു.ഡി.എഫ്. അധികാരത്തില്‍ വരികയും എന്‍.എ നെല്ലിക്കുന്ന് വിജയം ആവര്‍ത്തിക്കുകയും ചെയ്താല്‍ […]

കാസര്‍കോട്: കാസര്‍കോട്ട് ഹാട്രിക് വിജയത്തിനുള്ള അങ്കത്തിനിറങ്ങുകയാണ് എന്‍.എ നെല്ലിക്കുന്ന് എം എല്‍.എ.
2011ലും 2006ലും കാസര്‍കോട്ട് മികച്ച വിജയം നേടിയ എന്‍.എ. നെല്ലിക്കുന്നിന് മുസ്ലീം ലീഗ് ഒരവസരം കൂടി നല്‍കുകയായിരുന്നു. പ്രവര്‍ത്തകരുമായി സൗഹൃദം കൂടുന്നതിലും എല്ലാവരുമായും ഇടപഴകുന്നതിലും പ്രത്യേകം കഴിവുള്ള നേതാവ് എന്ന നിലയില്‍ എന്‍.എ നെല്ലിക്കുന്നിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രവര്‍ത്തകരില്‍ ആവേശമുണ്ടാക്കിയിട്ടുണ്ട്. ജില്ലാ ലീഗ് പ്രസിഡണ്ട് ടി.ഇ. അബ്ദുല്ലയുടെ പേരും അവസാന നിമിഷം വരെ രംഗത്തുണ്ടായിരുന്നു. യു.ഡി.എഫ്. അധികാരത്തില്‍ വരികയും എന്‍.എ നെല്ലിക്കുന്ന് വിജയം ആവര്‍ത്തിക്കുകയും ചെയ്താല്‍ അദ്ദേഹം മന്ത്രിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles
Next Story
Share it