കാസര്‍കോട്ടുകാര്‍ കേരളപ്പിറവി കണ്ണീരോടെ ആചരിക്കാന്‍ വിധിക്കപ്പെട്ടവര്‍-പ്രൊഫ.ഖാദര്‍ മാങ്ങാട്

മൊഗ്രാല്‍: കേരളമെമ്പാടും സന്തോഷപൂര്‍വ്വം കേരളപ്പിറവി ആഘോഷിക്കുമ്പോള്‍ കണ്ണീരിന്റെ നനവോടെ കേരളപ്പിറവി ആചരിക്കാന്‍ വിധിക്കപ്പെട്ടവരായി കാസര്‍കോട് ജില്ലക്കാര്‍ മാറിയിരിക്കുകയാണെന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ.ഖാദര്‍ മാങ്ങാട് അഭിപ്രായപ്പെട്ടു.കാസര്‍കോടിനോടുള്ള അവഗണനക്കെതിരെ മൊഗ്രാല്‍ ദേശീയവേദി കേരളപ്പിറവി ദിനത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയവേദി പ്രസിഡണ്ട് എ.എം സിദ്ദീഖ് റഹ്മാന്‍ അധ്യക്ഷത വഹിച്ചുജനറല്‍ സെക്രട്ടറി ടി.കെ. ജാഫര്‍ സ്വാഗതം പറഞ്ഞു. പി. മുഹമ്മദ് നിസാര്‍ പെര്‍വാഡ്, സത്താര്‍ ആരിക്കാടി, എം. മാഹിന്‍ മാസ്റ്റര്‍, സെഡ് […]

മൊഗ്രാല്‍: കേരളമെമ്പാടും സന്തോഷപൂര്‍വ്വം കേരളപ്പിറവി ആഘോഷിക്കുമ്പോള്‍ കണ്ണീരിന്റെ നനവോടെ കേരളപ്പിറവി ആചരിക്കാന്‍ വിധിക്കപ്പെട്ടവരായി കാസര്‍കോട് ജില്ലക്കാര്‍ മാറിയിരിക്കുകയാണെന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ.ഖാദര്‍ മാങ്ങാട് അഭിപ്രായപ്പെട്ടു.
കാസര്‍കോടിനോടുള്ള അവഗണനക്കെതിരെ മൊഗ്രാല്‍ ദേശീയവേദി കേരളപ്പിറവി ദിനത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയവേദി പ്രസിഡണ്ട് എ.എം സിദ്ദീഖ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു
ജനറല്‍ സെക്രട്ടറി ടി.കെ. ജാഫര്‍ സ്വാഗതം പറഞ്ഞു. പി. മുഹമ്മദ് നിസാര്‍ പെര്‍വാഡ്, സത്താര്‍ ആരിക്കാടി, എം. മാഹിന്‍ മാസ്റ്റര്‍, സെഡ് എ മൊഗ്രാല്‍, കരീം ചൗക്കി, ബഷീര്‍ അഹമ്മദ് സിദ്ദീഖ്, ഹമീദ് സ്പിക്, ടി. എം. ഷുഹൈബ്, ഹമീദ് കാവില്‍, എം.എ അബ്ദുറഹ്മാന്‍, സി. എം ഹംസ, റിട്ട.എ.സി.പി ബഷീര്‍ അഹ്മദ്, അനീസ് കോട്ട, മനാഫ് എല്‍.ടി, എം.ജി.എ. റഹ്മാന്‍, അബൂബക്കര്‍ ലാന്റ്മാര്‍ക്ക് സീതിഹാജി, എച്ച്.എം കരീം എന്നിവര്‍ പ്രസംഗിച്ചു. എം.എ മൂസ നന്ദി പറഞ്ഞു. പ്രതിഷേധ പരിപാടിക്ക് ദേശീയവേദി ഭാരവാഹികളായ മുഹമ്മദ് സ്മാര്‍ട്ട്, എം.എം റഹ്മാന്‍, റിയാസ് മൊഗ്രാല്‍, എം.വിജയകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it