എക്‌സൈസ് പരിശോധന വ്യാപകം; കഞ്ചാവും മദ്യവും വാഷും പിടികൂടി

കാസര്‍കോട്: എക്‌സൈസ് സംഘം തിങ്കളാഴ്ച വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവും മദ്യവും വാഷും പിടികൂടി. 160 ഗ്രാം കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് കുബനൂര്‍ സഫാ നഗറിലെ അബൂബക്കര്‍ സിദ്ദിഖിനെ കുമ്പള എക്‌സൈസ് റെയ്ഞ്ച് അറസ്റ്റുചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ഡി. മാത്യുവും സംഘവും ഇന്നലെ വൈകിട്ട് 4മണിയോടെ സഫ നഗറില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. അസി. ഇന്‍സ്‌പെക്ടര്‍ എം. അനീഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ കെ.വി. മനാസ്, സിവില്‍ ഓഫീസര്‍മാരായ എം.എം. അഖിലേഷ്, എം. ധനേഷ്, ഡ്രൈവര്‍ പ്രവീണ്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.

എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അസി. ഇന്‍സ്‌പെക്ടര്‍ സി.കെ.വി. സുരേഷും സംഘവും ചൂരിയില്‍ നടത്തിയ പരിശോധനയില്‍ കാടുകയറിയ പറമ്പില്‍ സൂക്ഷിച്ച 30.24 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി. പ്രതിയെ കണ്ടെത്താനായില്ല.

ഇന്നലെ വൈകിട്ടായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസര്‍ കെ. നൗഷാദ്, സിവില്‍ ഓഫീസര്‍മാരായ വി. മഞ്ചുനാഥന്‍, ടി.വി. അതുല്‍, സജീഷ് എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.

നീലേശ്വരം എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ കെ. അനീഷ് കുമാറും സംഘവും നടത്തിയ പരിശോധനയില്‍ വെസ്റ്റ് എളേരി വണ്ണാലക്കുന്നില്‍ 40 ലിറ്റര്‍ വാഷ് കണ്ടെത്തി.

സംഭവത്തില്‍ കാര്‍ത്യായനി (47)ക്കെതിരെ കേസെടുത്തു. പ്രിവന്റീവ് ഓഫീസര്‍ പി. രാജന്‍, അസി. ഇന്‍സ്‌പെക്ടര്‍ പി.എ. രവീന്ദ്രന്‍, വനിതാ ഓഫീസര്‍ സജിന, സിവില്‍ ഓഫീസര്‍ പി. രാജീവന്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it