ചെര്‍ക്കളയില്‍ കടയ്‌ക്കെതിരായ അക്രമം; രണ്ട് പരാതികളില്‍ കേസ്

കാസര്‍കോട്: ചെര്‍ക്കളയില്‍ ഇന്നലെ വൈകിട്ടുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് വിദ്യാനഗര്‍ പൊലീസ് രണ്ട് പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കടക്ക് മുന്നില്‍ കാര്‍ നിര്‍ത്തിയിട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ചെര്‍ക്കള ബാലടുക്കെ ബി.എ. ഹക്കീമിന്റെ കടയാണ് ഒരു സംഘം തകര്‍ത്തത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം.

ഈ സംഭവത്തില്‍ കടയിലെ ജീവനക്കാരന്‍ ചെര്‍ക്കള ബംബ്രാണി നഗറിലെ കെ.ആര്‍. ഹസൈനാറിന്റെ പരാതിയില്‍ നൗഫല്‍, ഇബ്രാഹിം, അറഫാത്ത്, അബ്ദുല്‍ റാഫി, തന്‍വീര്‍ എന്നിവര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. നൗഫലിന്റെ പരാതിയില്‍ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു.

മൊബൈല്‍ കടയുടെ ഗ്ലാസ് തകര്‍ക്കുകയും ജീവനക്കാരെയും തടയാന്‍ ശ്രമിച്ചവരെയും സംഘം മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെര്‍ക്കള യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് ഉച്ചവരെ ചെര്‍ക്കളയില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു. കട അക്രമിക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it