തൗഫീഖയുടെ ഓര്‍മ്മകള്‍ ജനറല്‍ ആസ്പത്രിയിലെ രോഗികള്‍ക്ക് സാന്ത്വനമാവും

കാസര്‍കോട്: 24കാരിയായ തൗഫീഖ അസുഖ ബാധിതയായി മരണപ്പെടും മുമ്പ് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ രോഗികളുടെ ആവശ്യത്തിന് വീല്‍ചെയര്‍ നല്‍കണമെന്ന് എഴുതി വെച്ചിരുന്നു. ഇന്നലെ വീല്‍ചെയറുമായി തൗഫീഖയുടെ പിതാവ് താജുദ്ദീന്‍ ജനറല്‍ ആസ്പത്രിയിലെത്തി. നെല്ലിക്കട്ട സ്വദേശിയായ താജുദ്ദീന്‍ എസ്.വൈ.എസ് നെല്ലിക്കട്ട സാന്ത്വനം പ്രവര്‍ത്തകര്‍ക്കൊപ്പമാണ് സാന്ത്വനവുമായി ജനറല്‍ ആസ്പത്രിയിലെത്തിയത്. ഡോ. ആദില്‍, ആസ്പത്രി സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സതീഷന്‍, ട്രഷറര്‍ ഷാജി, ജീവനക്കാരായ മാഹിന്‍ കുന്നില്‍, ശ്രീധരന്‍, രാജേഷ്, എസ്.വൈ.എസ് ബദിയടുക്ക സോണ്‍ ഫിനാന്‍സ് സെക്രട്ടറി ഫൈസല്‍ നെല്ലിക്കട്ട, എസ്.ജെ.എം ബദിയടുക്ക റേഞ്ച് സെക്രട്ടറി റിഷാദ് സഖാഫി വെളിയംകോട്, താജുദ്ദീന്‍ നെല്ലിക്കട്ട, എസ്.എസ്.എഫ് ബദിയടുക്ക ഡിവിഷന്‍ ജനറല്‍ സെക്രട്ടറി അല്‍ത്താഫ് ഏണിയാടി, നെല്ലിക്കട്ട യൂണിറ്റ് പ്രസിഡണ്ട് ഹാഫിള് സഅദ് ഹിമമി സഖാഫി, സാന്ത്വനം സെക്രട്ടറി ലത്തീഫ് കണ്ണാടിപ്പാറ സംബന്ധിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it