പുഴയില്‍ പ്രവാസിയുടെ ദുരൂഹമരണം: ഭാര്യയുടെ ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടീസ്


കാസര്‍കോട്: കോളിക്കടവ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പാണളം സ്വദേശിയായ പ്രവാസി അബ്ദുല്‍ മജീദി ന്റെ ദുരൂഹമരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ നസീമ ഹൈക്കോടതില്‍ ഹര്‍ജി നല്‍കി. ഹര്‍ജയില്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും ഡി.ജി.പിക്കും ഹൈക്കോടതി നോട്ടീസ് അയക്കും.

2023 നവംബര്‍ 1ന് രാവിലെ 11 മണിയോടെയാണ് കരയില്‍ നിന്ന് 25 അടി ദൂരെ പുഴയില്‍ മജീദിന്റെ മൃതദേഹം കണ്ടത്.

കരയില്‍ നിന്ന് കുറച്ച് അകലെ കിടന്നിരുന്ന ബോട്ടില്‍ മജീദിന്റെ മൊബൈയില്‍ ഫോണും പേഴ്‌സ്, പാന്റ്‌സ്, ചെരുപ്പ്, ആധാര്‍ കാര്‍ഡ് എന്നിവയും കണ്ടെത്തി. മജീദ് ബോട്ടില്‍ നിന്ന് പുഴയില്‍ വീണ് മരിച്ചതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍ കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴി മറ്റൊന്നായിരുന്നുവെന്ന് ഹര്‍ജിക്കാരി പറയുന്നു. മജീദിനെ കാണാതായ വിവരം ബന്ധുക്കളില്‍ നിന്ന് മറച്ചുവെച്ചതും ദുരൂഹതയുണ്ടാക്കി. മജീദിന്റെ മരണം ആസൂത്രിതമായ കൊലപാതകമെന്നാണ് കുടുംബം സംശയിക്കുന്നത്. അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിച്ച് യഥാര്‍ത്ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it